ഒറ്റപ്പാലം∙അമ്പലപ്പാറയിൽ ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു. കണ്ണമംഗലം സ്വദേശി രാമദാസ് (54) ആണ് കൊല്ലപ്പെട്ടത്. രാമദാസിനെ ആക്രമിച്ച ബന്ധുവിനെ ഒറ്റപ്പാലം പൊലീസ് കസ്റ്റഡിയിലെടുത്തു. ബന്ധുവിന്റെ വീട്ടിൽ വച്ചായിരുന്നു ആക്രമണം. ഇരുകാലുകൾക്കും വെട്ടേറ്റ നിലയിൽ കണ്ടെത്തിയ രാമദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നു പൊലീസ് അറിയിച്ചു.