പാലക്കാട്: പാലക്കാട് പുതുനഗരത്തിൽ പൊറോട്ടയിൽ പൊതിഞ്ഞ പന്നിപ്പടക്കം അബദ്ധത്തിൽ കഴിക്കവെ പൊട്ടിത്തെറിച്ച് പശുവിൻ്റെ വായ തകർന്നു.
പുതുനഗരം സ്വദേശി സതീശന്റെ പശുവിനാണ് പരിക്ക് പറ്റിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്താണ് കാട്ടുപന്നിയെ തുരത്താനായി പെറോട്ടയിൽ പൊതിഞ്ഞ് പന്നിപ്പടക്കം കെണിയായി വെച്ചിരുന്നത്.
എന്നാൽ ഈ പാടത്ത് മേയാൻ വിട്ട പശു ഇത് അബദ്ധത്തിൽ കഴിക്കുകയായിരുന്നു. ഒരു ലക്ഷം രൂപയോളം വില വരുന്ന പശു പ്രസവിച്ചിട്ട് ഇരുപത് ദിവസമേ ആയിരുന്നുള്ളൂവെന്നും പശുവിന് പരിക്കുപറ്റിയതോടെ തന്റെ ഉപജീവനമാർഗമാണ് ഇല്ലാതായതെന്നും ഉടമ സതീഷ് പറഞ്ഞു. സംഭവത്തിൽ പുതുനഗരം പൊലീസ് അന്വേഷണം ആരംഭിച്ചു.