തൃശൂർ കുഴൂരിൽ നിന്ന് കാണാതായ ആറുവയസുകാരനെ മരിച്ചനിലയിൽ കണ്ടെത്തി. വീടിന് സമീപമുള്ള കുളത്തിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. കുഴൂർ സ്വർണപ്പള്ളം റോഡിൽ മഞ്ഞളി അജീഷിന്റെ മകൻ ആബേലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. താനിശേരി സെന്റ് സേവ്യേഴ്‌സ് സ്കൂൾ യു.കെ.ജി വിദ്യാർത്ഥിയാണ്. കുട്ടിയുടെ മരണം കൊലപാതകമെന്നാണ് പൊലീസിന്റെ സ്ഥിരീകരണം,സംഭവവുമായി ബന്ധപ്പെട്ട് 20കാരനായ ജോജോയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.ഇയാൾ പറഞ്ഞ പ്രകാരമാണ് കുളത്തിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ജോജോ കുളത്തിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അതിന് ശേഷം മാത്രമേ കൂടുതൽ വിവരം ലഭ്യമാകൂ എന്ന് റൂറൽ എസ്.പി പറഞ്ഞു. ആബേലിനെ ഇന്ന് വൈകുന്നേരം മുതലാണ് കാണാതായത്.