• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 28, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോയ്ക്ക് എക്സൈസിന്റെ മറുപടി

cntv team by cntv team
April 7, 2025
in UPDATES
A A
സിസിടിവി ഓഫാക്കി; സാധനം വച്ചിട്ട് അവര് തന്നെ എടുത്തു, എന്തുകൊണ്ട് റിമാൻഡ് ചെയ്തില്ല?’: റഫീനയുടെ വിഡിയോയ്ക്ക് എക്സൈസിന്റെ മറുപടി
0
SHARES
676
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തളിപ്പറമ്പിൽ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാലു പേരെ പിടികൂടിയ സംഭവത്തിൽ എക്സൈസിനെതിരെ ആരോപണവുമായി എത്തിയ പ്രതി റഫീനയ്ക്കു മറുപടിയുമായി ഉദ്യോഗസ്ഥര്‍. റഫീന ലഹരി ഉപയോഗിച്ചിരുന്നെന്നും കേസെടുത്തിട്ടുണ്ടെന്നും കുറഞ്ഞ അളവിലായതു കൊണ്ടാണ് റിമാൻഡ് ചെയ്യാതെ ജാമ്യത്തിൽ വിട്ടതെന്നും എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കൈക്കൂലി വാങ്ങിയാണ് ഉദ്യോഗസ്ഥര്‍ തന്നെ പിടിച്ചതെന്നും കേസെടുത്തെങ്കില്‍ എന്തുകൊണ്ട് റിമാന്‍ഡ് ചെയ്തില്ലെന്നും ചോദിച്ചുകൊണ്ട് റഫീന പോസ്റ്റ് ചെയ്ത വിഡിയോയ്‌ക്കാണ് മറുപടി

എന്‍റെ പേരില്‍ കേസെടുക്കാതെ ചാനലുകളില്‍ വിഡിയോ ഇട്ടിട്ട് കാര്യമില്ല. കൈക്കൂലി വാങ്ങിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ എന്തിനാണ് ജോലി കൊടുക്കുന്നതെന്നൊന്നും എനിക്ക് അറിയില്ല. എന്തായാലും എന്‍റെ പേരില്‍ ഒരു കേസുമില്ല. കുറേ പേര്‍ കമന്റ് ഇട്ടിട്ടുണ്ട് ഞാന്‍ ജയിലാണ് എന്നൊക്കെ. എനിക്ക് ആരേം ഫെയ്സ് ചെയ്യാൻ മടിയില്ല, കാരണം ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ഞാന്‍ എന്‍റെ വീട്ടില്‍ തന്നെയുണ്ട്, എങ്ങും പോയിട്ടില്ല. എന്നെ പൊലീസുകാര് പിടിച്ചിട്ടില്ല. ആ ഫോട്ടോ വന്നത് അവര് കരുതിക്കൂട്ടി ഒറ്റിക്കൊടുത്തിട്ട് വന്നതാണ്. വിഡിയോയും ഫോട്ടോയും വന്നുവെന്ന് കരുതി എനിക്ക് ആരെയും അഭിമുഖികരിക്കാന്‍ ഒരു പേടിയുമില്ല. കാരണം ഞാന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രം ഞാന്‍ പേടിക്കേണ്ട കാര്യമുള്ളു. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം ഒരാളെയും പേടിക്കേണ്ട കാര്യമില്ല.

എന്‍റെ കുടുംബക്കാരും നാട്ടുകാരുമൊക്കെ ആ വിഡിയോ കണ്ടു. എല്ലാവരും ഷെയര്‍ ചെയ്യുന്നുണ്ട്. എന്നെ എംഡിഎംഎയുമായി പിടിച്ചിട്ടുണ്ടെങ്കില്‍ എന്നെ എന്തുകൊണ്ട് 14 ദിവസം റിമാന്‍ഡ് ചെയ്തില്ല, എനിക്കെതിരെ കേസെടുത്തില്ല. കേസെടുക്കാതെ എന്നെ നാറ്റിക്കാനാണ് ഇവരുടെ പ്ലാന്‍. ഇതിന്‍റെ സത്യം അറിയും വരെ ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ നടക്കും. എന്തുതന്നെ വന്നാലും എക്സൈസുകാരല്ല ആരു തന്നെ ആണ് ഇതിന്‍റെ പിന്നിലെങ്കിലും ഞാന്‍ ഇതിന്‍റെ പിറകില്‍ തന്നെ ഉണ്ടാകും.

ലോഡ്ജ് എന്നാണ് ഇവര് പറയുന്നത്. ധര്‍മ്മശാലയിലുള്ള പൊളാരിഷ് എന്നു പറഞ്ഞ റൂമാണ് അത്. ആ റൂമിന്‍റെ പേരു പോലും പറയാന്‍ ഇവര്‍ക്ക് പേടിയാണ്. ആ റൂമില്‍ എക്സൈസുകാരു വരുന്ന സമയത്ത് സിസിടിവി മുഴുവന്‍ ഓഫായി, എന്തിനാ അത് ഓഫാക്കിയത്. എക്സൈസുകാര് വന്ന് അവര് തന്നെ സാധനം വച്ച് അവര് തന്നെ എടുത്തിട്ട് ഇന്ന സാധനം കിട്ടി എന്ന് പറയുകയായിരുന്നു. എന്നെ ജയിലില്‍ കൊണ്ടുപോയാല്‍ അവരുടെ ഭാഗത്ത് ഒരുപാട് തെറ്റുണ്ട്. അതുകൊണ്ടാണ് അവര്‍ എന്നെ ഒന്നും ചെയ്യാത്തത്. ഇവര്‍ക്ക് വേണ്ടത് എന്നെ പരമാവധി നാറ്റിക്കുകയാണ്. എന്‍റെ ഭാഗത്ത് തെറ്റില്ലാത്തതുകൊണ്ട് എനിക്ക് പേടിക്കേണ്ട കാര്യമില്ല. എന്‍റെ കമന്‍റില്‍ വന്ന് ഇനി ആരും ജയിലിലാണോ അതോ വേറെ എവിടെയെങ്കിലുമാണോ എന്ന് ചോദിക്കേണ്ടതില്ല.’’

ഇരിക്കൂർ സ്വദേശി റഫീന (24)യ്ക്കു പുറമേ മട്ടന്നൂർ മരുതായി സ്വദേശി മുഹമ്മദ് ഷംനാദ് (23), വളപട്ടണം സ്വദേശി മുഹമ്മദ്‌ ജെംഷിൽ (37) , കണ്ണൂർ സ്വദേശി ജസീന (22) എന്നിവരാണ് കഴിഞ്ഞ ദിവസം ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിച്ചതിന് എക്സൈസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 490 മില്ലി ഗ്രാം എംഡിഎംഎയും ടെസ്റ്റ് ട്യൂബുകളും സിറിഞ്ചുകളും പിടികൂടിയതായി എക്സൈസ് അറിയിച്ചു.

സുഹൃത്തിന്റെ വീട്ടിലാണ് എന്നാണ് യുവതികൾ മാതാപിതാക്കളോട് പറഞ്ഞിരുന്നതെന്നും പല സ്ഥലങ്ങളിലായി മുറി എടുത്ത് ദിവസങ്ങളായി തുടർച്ചയായി ലഹരി ഉപയോഗിച്ച് വരികയായിരുന്നുവെന്നും എക്സൈസ് അധികൃതർ പറഞ്ഞു. വീട്ടിൽനിന്നു വിളിക്കുമ്പോൾ പരസ്പരം ഫോൺ കൈമാറി കബളിപ്പിക്കുകയായിരുന്നു. എക്സൈസ് ഉദ്യോഗസ്ഥർ വിളിക്കുമ്പോഴാണ് ഇവർ ലോഡ്ജിൽ ആയിരുന്നെന്ന് വീട്ടുകാർ അറിഞ്ഞതെന്നാണ് വിവരം.

Related Posts

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
288
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു
UPDATES

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
318
ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി
UPDATES

ചങ്ങരംകുളം ആലംകോട് സ്വദേശിയായ 15 വയസുകാരനെ കാണാില്ലെന്ന് പരാതി

October 27, 2025
3k
പ്രവാസികളുടെ ആശങ്ക രേഖപെടുത്തി പിസിഎഫ്-സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി
UPDATES

പ്രവാസികളുടെ ആശങ്ക രേഖപെടുത്തി പിസിഎഫ്-സലാല മുഖ്യമന്ത്രിക്ക് നിവേദനം നൽകി

October 27, 2025
87
കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം
UPDATES

കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് അപകടം; ഒരാള്‍ മരിച്ചു; 18 പേരുടെ നില ഗുരുതരം

October 27, 2025
292
യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും
UPDATES

യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ നേതൃത്വം ഇന്ന് ചുമതലയേല്‍ക്കും; ഒ.ജെ ജനീഷും, ബിനു ചുള്ളിയിലും സ്ഥാനമേല്‍ക്കും

October 27, 2025
41
Next Post
‘അലൻ രക്തം വാർന്നു കിടക്കുന്നു, ഓടി വാ മക്കളേ’: വീട്ടിലെത്താൻ ഒരു മണിക്കൂർ മാത്രം, നഷ്ടമായത് കുടുംബത്തിന്റെ അത്താണി

‘അലൻ രക്തം വാർന്നു കിടക്കുന്നു, ഓടി വാ മക്കളേ’: വീട്ടിലെത്താൻ ഒരു മണിക്കൂർ മാത്രം, നഷ്ടമായത് കുടുംബത്തിന്റെ അത്താണി

Recent News

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

October 27, 2025
288
സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

സംസ്ഥാന പാതയില്‍ റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരം അപകട ഭീഷണി ഉയര്‍ത്തുന്നു

October 27, 2025
318
കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

കേരളം വിടാൻ ബ്ലാസ്റ്റേഴ്സ്; സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികൾ തീരുമോ എന്നതിൽ ആശങ്ക; ഹോം ഗ്രൗണ്ട് മാറ്റാൻ ആലോചന

October 27, 2025
66
പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

പിഎം ശ്രീ വിവാദം; CPI മന്ത്രിമാർ ക്യാബിനറ്റിൽ നിന്ന് വിട്ടു നിൽക്കും

October 27, 2025
136
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025