• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

പ്രായപരിധി ഇളവ് മൂന്നുപേർക്ക്; സിപിഎമ്മിന് 10 അംഗ പിബിയിൽ എട്ട് പുതുമുഖങ്ങൾ

cntv team by cntv team
April 6, 2025
in Highlights, National
A A
പ്രായപരിധി ഇളവ് മൂന്നുപേർക്ക്; സിപിഎമ്മിന് 10 അംഗ പിബിയിൽ എട്ട് പുതുമുഖങ്ങൾ
0
SHARES
279
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മധുര: സിപിഎമ്മിൽ തലമുറമാറ്റം. മുഖ്യമന്ത്രി പിണറായി വിജയനും മുഹമ്മദ് യൂസഫ് തരിഗാമിക്കും ഒഴികെ 75 വയസ് പിന്നിട്ട നേതാക്കൾ ഒന്നടങ്കം സിപിഎം പോളിറ്റ് ബ്യൂറോയിൽ നിന്ന് ഒഴിവായി. മുൻ ജനറൽ സെക്രട്ടറിയും നിലവിലെ പിബി കോർഡിനേറ്ററുമായ പ്രകാശ് കാരാട്ട്, സുഭാഷിണി അലി, ബൃന്ദാ കാരാട്ട്, മണിക് സർക്കാർ, സൂര്യകാന്ത് മിശ്ര, ജി രാമകൃഷ്ണൻ എന്നിവരെയാണ് പ്രായപരിധി മാനദണ്ഡപ്രകാരം പിബിയിൽ നിന്ന് ഒഴിവാക്കിയത്. പി കെ ശ്രീമതി സിപിഎം കേന്ദ്രകമ്മിറ്റിയിൽ തുടരും. ബൃന്ദാ കാരാട്ടും പ്രകാശ് കാരാട്ടും സിസിയിലെ ക്ഷണിതാക്കൾ ആകും. എസ് രാമചന്ദ്രൻ പിള്ളയും മണിക് സർക്കാരും കേന്ദ്ര കമ്മിറ്റിയിലെ ക്ഷണിതാക്കൾ ആകും.ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കിസാൻ സഭ ജനറൽ സെക്രട്ടറിയും മലയാളിയുമായ വിജു കൃഷ്ണനും ആർ അരുൺ കുമാറും അടക്കം എട്ട് പുതുമുഖങ്ങൾ പി ബിയിലെത്തി. അരുൺ കുമാർ ആന്ധ്രയിൽ നിന്നുള്ള നേതാവാണ്. വനിതാ പ്രതിനിധികളായ സുഭാഷിണി അലിയും ബൃന്ദാ കാരാട്ടും പുറത്തുപോകുന്ന പശ്ചാത്തലത്തിൽ യു വാസുകിയും മറിയം ധാവ്‌ളെയും പോളിറ്റ് ബ്യൂറോയിലെത്തി. തമിഴ്‌നാട്ടിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗവും ട്രേഡ് യൂണിയൻ നേതാവുമാണ് യു വാസുകി. മഹാരാഷ്ട്രയിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗമായ മറിയം, മഹിളാ അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറിയുമാണ്. കെ ബാലകൃഷ്ണൻ (തമിഴ്‌നാട്), അമ്രാറാം (രാജസ്ഥാൻ), ജിതേന്ദ്ര ചൗധരി (ത്രിപുര), ശ്രീദിപ് ഭട്ടാചര്യ (ബംഗാൾ) എന്നിവർ മറ്റ് പുതിയ പി ബി അംഗങ്ങൾ.

Related Posts

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍
National

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
25
ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു
Jobs

ദക്ഷിണ റെയിൽവേയിൽ 4,471 അപ്രന്റിസ് ഒഴിവുകൾ: അപേക്ഷ ക്ഷണിച്ചു

September 1, 2026
40
പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്
Kerala

പ്രവാസികൾക്ക് ഇനി കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം; സെപ്തംബർ രണ്ട് മുതൽ പുതിയ സർവീസ്

August 31, 2026
13
2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്
National

2029ൽ വിജയ് പ്രധാനമന്ത്രിയെന്ന് ടിവികെ: രാഹുൽ ഗാന്ധിയെ അംഗീകരിച്ചില്ലെങ്കിൽ തിരിച്ചടി, മുന്നറിയിപ്പുമായി കോൺഗ്രസ്

August 31, 2026
107
ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍
National

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

August 31, 2026
316
നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ
National

നേപ്പാൾ ദുരന്തം; മരണസംഖ്യ 900 കടന്നു, കാണാതായത് 4,247പേരെ, കുടുങ്ങിക്കിടക്കുന്നത് നൂറുകണക്കിന് തൊഴിലാളികൾ

August 31, 2026
37
Next Post
അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44കാരൻ പിടിയിൽ

അടുക്കള ഭാഗത്തുകൂടി അതിക്രമിച്ചു കയറി വയോധികയെ പീഡിപ്പിക്കാൻ ശ്രമം: 44കാരൻ പിടിയിൽ

Recent News

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
16
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
42
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
25
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025