ചങ്ങരംകുളം:യാത്രക്കിടയില്‍ നഷ്ടപ്പെട്ട ഒരുപവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരം വീട്ടമ്മക്ക് തിരികെ ലഭിച്ചു.പെരുന്നാള്‍ തലേന്ന് വസ്ത്രങ്ങള്‍ എടുക്കാന്‍ ചങ്ങരംകുളത്ത് വന്ന ചാലിശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ പാദസരമാണ് യാത്രക്കിടയില്‍ ചങ്ങരംകുളത്ത് വച്ച് നഷ്ടപ്പെട്ടത്.ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല.തുടര്‍ന്ന് സിഎന്‍ ടിവിയുടെ ചങ്ങരംകുളം വാര്‍ത്തകള്‍ എന്ന വാട്ട്സപ്പ് ഗ്രൂപ്പ് വഴി ആഭരണം നഷ്ടപ്പെട്ട വിവരം പങ്ക് വെക്കുകയും ചെയ്തു.ചങ്ങരംകുളം പോലീസിന് വീട്ടമ്മ പരാതിയും നല്‍കി.ഇതിനിടെ കോക്കൂര്‍ സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മുജീബ് കോക്കൂരിന് ചങ്ങരംകുളം ഹൈവേ ജംഗ്ഷനില്‍ നിന്ന് ഒരു ആഭരണം വീണ് കിട്ടിയിരുന്നു.കിട്ടിയ ആഭരണം സ്വര്‍ണ്ണമാണെന്ന് ഉറപ്പ് വരുത്തിയ മുജീബ് സിഎന്‍ ടിവിയുമായി ബന്ധപ്പെടുകയും ചെയ്തു.തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചാലിശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ പാദസരമാണ് മുജീബിന് കിട്ടിയതെന്ന് തിരിച്ചറിയുകയും ചങ്ങരംകുളത്തെ സിഎന്‍ ടിവിയുടെ ഓഫീസിലെത്തി വീട്ടമ്മക്ക് ആഭരണം കൈമാറുകയുമായിരുന്നു.നഷ്ടപ്പെട്ടെന്ന് കരുതിയ ആഭരണം തിരിച്ച് കിട്ടിയതിലുള്ള സന്തോഷം പങ്ക് വച്ച് സഹകരിച്ചവര്‍ക്ക് നന്ദി പറഞ്ഞാണ് വീട്ടമ്മ തിരിച്ച് പോയത്.