പൊന്നാനി:കടുത്ത വേനലിൽ ദാഹിച്ചു വലയുന്ന പറവകൾക്ക് ഒരല്പ ദാഹജലം നൽകുന്നതിന് പ്രേരണ നൽകുന്നതിനു വേണ്ടി പ്രകൃതി സംരക്ഷണ സംഘം കേരളത്തിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 19 മുതൽ നടത്തി വരുന്ന സ്നേഹ തണ്ണീർ കുടം പദ്ധതിയുടെ മലപ്പുറം ജില്ലയിലെ സമാപനം പൊന്നാനി സിവിൽ സ്റ്റേഷനിൽ വച്ച് ഭൂരേഖ തഹസിൽദാർ പ്രമോദ് പി ലാസറസ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ സെക്രട്ടറി കുഞ്ഞു മുഹമ്മദ് ഏ കെ അദ്ധ്യക്ഷത വഹിച്ച ചടങ്ങിനു പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എൻ പദ്ധതി വിശദീകരണം നടത്തി , പദ്ധതിയുടെ ബ്രോഷർ പ്രകൃതി സംരക്ഷണ സംഘം മലപ്പുറം ജില്ലാ മീഡിയാ കോർഡിനേറ്റർ ഫാറൂഖ് കൈമാറ്റം ചെയ്തു.ഉദ്യോഗസ്ഥന്മാരായ ഗോപാലകൃഷ്ണൻ കെടി (എച്ച് ക്യൂ ടി ടി ), ജയശ്രീ (വില്ലേജ് ഓഫിസർ ), സലാം ക്ലർക്ക്, സുജീഷ് വിവിധ ഡിപ്പാർട്ടുമെന്റിലെ ഉദ്യോഗസ്ഥന്മാരും ചടങ്ങിൽ സംബന്ധിച്ചു.