• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുളിക്കാനായി കുളത്തിലിറങ്ങി; പാലക്കാട് അമ്മയും മകനും മുങ്ങി മരിച്ചനിലയിൽ

cntv team by cntv team
March 29, 2025
in UPDATES
A A
കുളിക്കാനായി കുളത്തിലിറങ്ങി; പാലക്കാട് അമ്മയും മകനും മുങ്ങി മരിച്ചനിലയിൽ
0
SHARES
194
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: കൊല്ലങ്കോട് നെന്മേനി കല്ലേരിപൊറ്റയിൽ അമ്മയും മകനും കുളത്തിൽ മുങ്ങിമരിച്ചനിലയിൽ കണ്ടെത്തി. നെന്മേനി കല്ലേരിപൊറ്റയിൽ ലോട്ടറി തൊഴിലാളിയായ കലാധരന്റെ ഭാര്യ ബിന്ദു (46), മകൻ സനോജ് (12) എന്നിവരുടെ മൃതദേഹങ്ങളാണ് ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ കല്ലേരിപൊറ്റയിലെ കുളത്തിൽ നിന്നും കണ്ടെത്തിയത്. കുളിക്കാനും തുണി അലക്കാനുമായി പോയ സമയം ഒരാൾ കാലിടറി വെള്ളത്തിൽ വീഴുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ രണ്ടാമത്തെയാളും വെള്ളത്തിൽ പെട്ടതാകാമെന്നുമാണ് അഗ്നിരക്ഷാസേനയും പോലീസും സംശയിക്കുന്നത്. കുളത്തിൽ കുളിക്കാനെത്തിയ ചില കുട്ടികളാണ് കടവിനോട് ചേർന്ന് ബിന്ദുവിന്റെ മൃതദേഹം കമഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. വിവരമറിഞ് സ്ഥലവാസിയും വാർഡ് മെമ്പറുമായ ശിവന്റെ നേതൃത്വത്തിൽ പരിസരവാസികൾ ഓടിയെത്തുമ്പോൾ കുട്ടിയുടെ വസ്ത്രങ്ങളും ചെരുപ്പും കുളക്കടവിൽ കാണുകയായിരുന്നു. ഇതോടെ ഒരാൾകൂടി അപകടത്തിൽ പെട്ടിരിക്കാമെന്ന സംശയം ബലപ്പെടുകയും അഗ്നിരക്ഷാ സേനയെയും പോലീസിനെയും വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. അഗ്നിരക്ഷാസേന സ്ഥലത്തെത്തി കുളത്തിൽ പരിശോധന നടത്തിയ സമയമാണ് സനോജിന്റെ മൃതദേഹം കൂടി കണ്ടെടുത്തത്. കുളത്തിൽ നിന്നും പുറത്തെടുത്ത ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

Related Posts

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.
UPDATES

തിരുവനന്തപുരം∙ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ആർ.ശരത് (65) അന്തരിച്ചു.

September 7, 2026
103
കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി
UPDATES

കുളിപ്പിക്കാൻ എത്തിച്ച കുതിര പിടിവിട്ടോടി; തൃശൂർ-ഷൊർണൂർ സംസ്ഥാന പാതയിൽ പരിഭ്രാന്തി

September 7, 2026
164
കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
UPDATES

കറന്റ്, ഗ്യാസ് ബില്ലുകളടക്കാം, ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം; പുതിയ ഫീച്ചര്‍ ഇന്ത്യയില്‍ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്

September 7, 2026
44
ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു
UPDATES

ഡൽഹിയിൽ ഹോസ്റ്റൽ കെട്ടിടം തകർന്നുണ്ടായ അപകടം; മരണം ആറായി, കാണാതാവർക്കായുള്ള തിരച്ചിൽ തുടരുന്നു

September 7, 2026
30
കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്
UPDATES

കാലവർഷം ദുർബലമായതോടെ, സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്

September 7, 2026
33
കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു
UPDATES

കെ എൻ എം വളയംകുളത്ത് കൺവെൻഷൻ സംഘടിപ്പിച്ചു

September 7, 2026
39
Next Post
ലഹരിവിറ്റ് നേടിയ സമ്പാദ്യം; മലപ്പുറം സ്വദേശിയുടെ വീടും സ്വത്തും കണ്ടുകെട്ടി

ലഹരിവിറ്റ് നേടിയ സമ്പാദ്യം; മലപ്പുറം സ്വദേശിയുടെ വീടും സ്വത്തും കണ്ടുകെട്ടി

Recent News

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള രമ്യ ഹരിദാസിന്റെ നീക്കം പാളി, കത്ത് മടക്കി നിയമസഭാ സെക്രട്ടറി

September 7, 2026
42
തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

തൃശൂരിൽ നഴ്സിനെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

September 7, 2026
188
സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

സംസ്ഥാനത്ത് ഇന്നും വൈദ്യുതി മുടങ്ങും; മഴയില്ലാത്തതും ചൂട് കൂടിയതും തിരിച്ചടി

September 7, 2026
25
തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

തൃക്കാക്കര മോർഫിങ് കേസ്: ഒരു വിദ്യാർഥികൂടി പിടിയിൽ, ടെലഗ്രാം ഗ്രൂപ്പുകൾ ഡിലീറ്റുചെയ്ത നിലയിൽ

September 7, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025