• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, March 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കാമുകൻ ബലാത്സംഗം ചെയ്ത് 16കാരി ഗർഭിണിയായി’ഗർഭസ്ഥശിശുവിന് 26 ആഴ്ച പ്രായം’ഗര്‍ഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി

ckmnews by ckmnews
October 30, 2024
in UPDATES
A A
കാമുകൻ ബലാത്സംഗം ചെയ്ത് 16കാരി ഗർഭിണിയായി’ഗർഭസ്ഥശിശുവിന് 26 ആഴ്ച പ്രായം’ഗര്‍ഭഛിദ്രത്തിന് അനുമതി നൽകാതെ ഹൈക്കോടതി
0
SHARES
445
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി:ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായ 16 വയസ്സുകാരിക്കു ഗര്‍ഭഛിദ്രത്തിന് അനുമതിയില്ല.ഗർഭസ്ഥശിശു 26 ആഴ്ച പ്രായം കടന്ന സാഹചര്യത്തിലാണു ഹൈക്കോടതി അനുമതി നിഷേധിച്ചത്. കുട്ടിയെ ദത്തുനല്‍കാൻ അതിജീവിതയുടെ വീട്ടുകാർക്കു താൽ‍പര്യമാണെങ്കിൽ കുഞ്ഞിനെ ഏറ്റെടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സംസ്ഥാന സർക്കാരിനോടു ജസ്റ്റിസ് വി.ജി.അരുൺ നിർദേശിച്ചു.

കാമുകൻ ബലാത്സംഗം ചെയ്തതിനെ തുടർന്നാണു പെൺകുട്ടി ഗർഭിണിയായത്. ഡോക്ടറുടെ പരിശോധനയിലാണു ഇക്കാര്യം അതിജീവിതയും മാതാപിതാക്കളും അറിഞ്ഞത്. അപ്പോഴേക്കും ഗർഭസ്ഥശിശു 25 ആഴ്ചയും 6 ദിവസവും പിന്നിട്ടിരുന്നു. ഗർഭഛിദ്രത്തിന് അനുമതി തേടി അതിജീവിതയുടെ മാതാപിതാക്കൾ ഈ മാസം 22ന് ഹൈക്കോടതിയെ സമീപിച്ചു. അപ്പോൾ ഗർഭസ്ഥശിശുവിന് 26 ആഴ്ചയും 5 ദിവസവും ആയിരുന്നു പ്രായം.

പ്രത്യുൽപാദനം നടത്താനുള്ള അവകാശം സ്ത്രീയുടേതാണെന്നും ഗർഭം വേണോ എന്നു തീരുമാനിക്കുന്നതു വ്യക്തിസ്വാതന്ത്ര്യത്തിൽപ്പെട്ട കാര്യമാണെന്നും സുപ്രീം കോടതി ഉത്തരവുള്ള കാര്യം ഹർജിക്കാർ ചൂണ്ടിക്കാട്ടി. ബലാത്സംഗത്തിന് ഇരയായി ഗർഭിണിയായത് അതിജീവിതയെ ശാരീരികവും മാനസികവുമായി ബാധിച്ചിട്ടുണ്ട് എന്നും വാദിച്ചു.

തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയോട് അതിജീവിതയെ പരിശോധിക്കാൻ ഹൈക്കോടതി നിർദേശിച്ചു. ഗർഭഛിദ്രം നടത്തുകയാണെങ്കിൽ പോലും കുട്ടിയെ ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നായിരുന്നു മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽ‍കിയത്. മെഡിക്കല്‍ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം അനുസരിച്ച് 20 ആഴ്ച വരെയാണു ഗർഭഛിദ്രം നടത്താനുള്ള അനുമതി.

പ്രത്യേക സാഹചര്യങ്ങളിൽ വിദഗ്ധ മെഡിക്കൽ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ 24 ആഴ്ച വരെ ഗർഭഛിദ്രം നടത്താം എന്നാണ് നിയമം. സ്ത്രീയുടെ ശരീരത്തിന്മേൽ അവർക്കാണ് അവകാശമെന്നത് ശരിയാകുമ്പോഴും ഗർഭഛിദ്ര നിയമത്തിന് വിരുദ്ധമായി പ്രവർത്തിക്കാൻ സാധിക്കുമോ എന്ന് കോടതി വിധിന്യായത്തിൽ ആരാഞ്ഞു.

കാരണം, ഗർഭസ്ഥ ശിശു 26 ആഴ്ച പിന്നിട്ടിരിക്കുന്നു എന്നതും ജീവനോടെയേ പുറത്തെടുക്കാൻ സാധിക്കൂ എന്നും മെഡിക്കൽ ബോർഡ് റിപ്പോർട്ട് പറയുന്നു. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്താൻ നിയമം അനുവദിക്കുന്നില്ല. ബലാത്സംഗത്തിന് ഇരയായ അതിജീവിതയെ പ്രസവം ശാരീരികവും മാനസികവുമായി ബാധിക്കുമെന്നു ബോർഡ് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ മെഡിക്കൽ ബോർഡ് വിശദമായ അഭിപ്രായം രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ഗർഭഛിദ്രം നടത്തണമെന്ന ആവശ്യം തള്ളുകയാണെന്നും കോടതി വ്യക്തമാക്കി. തുടർന്നാണു പ്രസവശേഷം കുട്ടിയെ ദത്തുനൽകാൻ അതിജീവിതയും മാതാപിതാക്കളും താൽപര്യപ്പെടുന്നു എങ്കിൽ സർക്കാര്‍ അതിനുള്ള സൗകര്യം ചെയ്യണമെന്നു കോടതി നിർദേശിച്ചത്.

Related Posts

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ
UPDATES

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

March 27, 2026
473
വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി
Latest News

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

March 27, 2026
161
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും
Kerala

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

March 27, 2026
132
വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും
International

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

March 27, 2026
35
കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
158
കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്
Kerala

കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ലെന്ന് കേന്ദ്രം; മറുപടി കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ ചോദ്യത്തിന്

March 27, 2026
51
Next Post
ചെറവല്ലൂർ കണ്ണനായ്ക്കൾ മുഹമ്മദ് നിര്യാതനായി

ചെറവല്ലൂർ കണ്ണനായ്ക്കൾ മുഹമ്മദ് നിര്യാതനായി

Recent News

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; ആക്രമിച്ചത് കോഴിക്കോട് സ്വദേശി, പ്രതി അറസ്റ്റിൽ

March 27, 2026
473
വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

വിവാഹിതനായ പുരുഷന്റെ ലിവ് ഇൻ റിലേഷൻഷിപ്പ് കുറ്റകരമല്ല, ധാർമികതയും നിയമവും ഒന്നല്ല: അലഹബാദ് ഹൈക്കോടതി

March 27, 2026
161
മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

മന്ത്രവാദത്തിന്റെ മറവിൽ 14കാരന് പീഡനം; പ്രതിക്ക് 17 വർഷം തടവും രണ്ടര ലക്ഷം രൂപ പിഴയും

March 27, 2026
132
വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

വിമാന നിർമാണം; കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും യൂറോപ്യൻ യൂണിയനും

March 27, 2026
35
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025