• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ ചെണ്ടമേളം; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തോട് ചേർന്ന്; സ്വീകരണം വിവാദത്തിൽ

cntv team by cntv team
March 22, 2025
in UPDATES
A A
മന്ത്രിയെ സ്വീകരിക്കാൻ ആശുപത്രിയിൽ ചെണ്ടമേളം; പടക്കം പൊട്ടിച്ചത് അത്യാഹിത വിഭാഗത്തോട് ചേർന്ന്; സ്വീകരണം വിവാദത്തിൽ
0
SHARES
262
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിനെ സ്വീകരിക്കാന്‍ ചെണ്ടമേളയും പടക്കവും. സ്ത്രീകളുടെയും കുട്ടികളുടെയും വാര്‍ഡ് ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം. ടി സിദ്ധിഖ് എംഎല്‍എയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗത്തിന് പുറകിലായിരുന്നു മന്ത്രി വരുമ്പോള്‍ പടക്കം പൊട്ടിച്ചത്. അതേസമയം എംഎല്‍എയടക്കമുള്ള വൈത്തിരി താലൂക്കിലെ ടീം നന്നായി പ്രവര്‍ത്തിച്ചുവെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. വയനാടും കാസര്‍ഗോഡും ഇനി മെഡിക്കല്‍ കോളേജ് കൂടി വേണമെന്നും മന്ത്രി പറഞ്ഞു. ‘പാലക്കാട് എസ്‌സി, എസ്ടി വകുപ്പിന്റെ മെഡിക്കല്‍ കോളേജുണ്ട്. മറ്റ് 11 ഇടത്തും മെഡിക്കല്‍ കോളേജ് സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ട്. രാജ്യത്തുടനീളം മെഡിക്കല്‍ കോളേജിന് ധനസഹായം നല്‍കുമ്പോള്‍ കേരളത്തില്‍ ഈ രണ്ട് ജില്ലകളിലും ധനസഹായം നല്‍കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്. നമുക്കത് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ സംസ്ഥാനത്തെ മെഡിക്കല്‍ കൗണ്‍സില്‍ വയനാടിന് പത്ത് കോടി രൂപ നല്‍കിയിട്ടുണ്ട്. വയനാട് ജില്ലയെ സ്വയംപര്യാപ്തമാക്കുകയാണ് ഉദ്ദേശ്യം’, വീണാ ജോര്‍ജ്ജ് പറഞ്ഞു. കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ജെ പി നദ്ദയെ കാണാനുള്ള അപേക്ഷ നല്‍കിയിരുന്നുവെന്നും അനുമതിക്കുള്ള അറിയിപ്പ് ലഭിച്ചാല്‍ അദ്ദേഹത്തെ കാണുമെന്നും മന്ത്രി പ്രതികരിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണനയെയും മന്ത്രി വിമര്‍ശിച്ചു.’മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ മന്ത്രിമാരും എംഎല്‍എമാരും ജന്തര്‍ മന്ദിറില്‍ സമരം നടത്തി. നമ്മള്‍ നടത്തിയതിന്റെ തൊട്ടുപിന്നാലെ കര്‍ണാടകയും സമരം നടത്തി. സാമ്പത്തിക ഫെഡറല്‍ സംവിധാനത്തെ വര്‍ത്തമാനകാല ഇന്ത്യയില്‍ തകര്‍ക്കുന്നുവെന്ന യാഥാര്‍ത്ഥ്യമുണ്ട്. കേരളത്തെ സംബന്ധിച്ചിടത്തോളം 2023-24 വര്‍ഷത്തെ എന്‍എച്ച്എമ്മിന്റെ ഫണ്ടിലെ ക്യാഷ് ഗ്രാന്‍ഡ് ലഭിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുമ്പ് പുതിയ മന്ത്രിസഭ അധികാരത്തിലെത്തിയപ്പോഴും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്. പല തലത്തിലുള്ള ചര്‍ച്ചകളും നടത്തുന്നുണ്ട്’, വീണാ ജോര്‍ജ്ജ് കൂട്ടിച്ചേര്‍ത്തു.

Related Posts

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
UPDATES

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
138
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ
UPDATES

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
25
പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍
UPDATES

പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍

August 2, 2026
99
മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ
UPDATES

മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

August 2, 2026
275
കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നു’; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
UPDATES

കേരളത്തിൽ ഉണ്ടായത് അതിതീവ്ര മഴ; കൃത്യമായ അറിയിപ്പ് നൽകിയിരുന്നു’; കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

August 2, 2026
82
മഴ കനക്കുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി
UPDATES

മഴ കനക്കുന്നു: 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാനങ്ങൾക്ക് നാളെ അവധി

August 2, 2026
1.2k
Next Post
ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

ഷാബാ ഷരീഫ് വധക്കേസ്; മൂന്നു പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി, മുഖ്യപ്രതിക്ക് 11 വർഷവും 9 മാസവും തടവുശിക്ഷ

Recent News

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 2, 2026
138
കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

കോര്‍പ്പറേറ്റ് വത്ക്കരണ നയം തപാല്‍ മേഖലയെ തകര്‍ക്കുന്നു’അഡ്വ.വി എസ് ജോയ് എം എല്‍ എ

August 2, 2026
25
പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍

പൊന്നാനി വെളിയംകോട് മേഖലയില്‍ രൂക്ഷമായ കടലാക്രമണം’നിരവധി കുടുംബങ്ങള്‍ താമസം മാറി’ചെമ്മീന്‍ ഹാച്ചറി തകര്‍ച്ചാ ഭീഷണിയില്‍

August 2, 2026
99
മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

മഴക്കാലത്ത് മുഖ്യമന്ത്രിക്ക് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്നൊന്നുമില്ലല്ലോ? ‘; ന്യായീകരിച്ച് കെ പി നൗഷാദലി എംഎല്‍എ

August 2, 2026
275
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025