• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആവിഷ്‌കാരസ്വാതന്ത്ര്യം; സിനിമകളിലെ ലഹരി ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്; സജി ചെറിയാന്‍

cntv team by cntv team
March 19, 2025
in UPDATES
A A
ആവിഷ്‌കാരസ്വാതന്ത്ര്യം; സിനിമകളിലെ ലഹരി ഉള്ളടക്കത്തില്‍ ഇടപെടാന്‍ സര്‍ക്കാരിന് പരിമിതിയുണ്ട്; സജി ചെറിയാന്‍
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സിനിമകളിലെ ലഹരി ഉള്ളടക്കം തടയാൻ സർക്കാരിന് പരിമിതികളുണ്ടെന്നും സിനിമകളുടെ ഉള്ളടക്കത്തിൽ കേന്ദ്ര ഫിലിം സെൻസർ ബോർഡാണ് ഇടപെടേണ്ടതെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഇത്തരം കാര്യങ്ങൾ സർക്കാർ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് സിനിമാ രംഗത്ത് നിന്നുള്ളവരുമായി യോഗം ചേർന്നിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ‘ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ ഉള്ളടക്കത്തിൽ ഇടപെടാൻ സർക്കാരിന് പരിമിതിയുണ്ട്. ഇങ്ങനെയുള്ള കാര്യങ്ങൾ സർക്കാർ സെൻസർ ബോർഡിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിനിമാ രംഗത്തുള്ളവരുമായി യോഗം ചേർന്നിരുന്നു. ഒരു കാരണവശാലും ഇത്തരത്തിലുള്ള സിനിമകളെ പ്രോത്സാഹിപ്പിക്കരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അത് തത്വത്തിൽ അവർ അംഗീകരിച്ചിട്ടുണ്ട്- മന്ത്രി പറഞ്ഞു.മയക്കുമരുന്ന് ഉപയോഗവും അക്രമവാസനയും പ്രോത്സാഹിപ്പിക്കുന്ന സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് വാർത്താ വിനിമയ മന്ത്രാലയത്തോടും സെൻസർ ബോർഡിനോടും അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഒടിടിയിലും ഇത്തരം സിനിമകൾക്ക് നിയന്ത്രണം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം, സിനിമയിലെ അക്രമരംഗങ്ങൾ മഹത്വവത്കരിക്കപ്പെടുന്നത് സമൂഹത്തെ സ്വാധീനിക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ വിഷയമുള്ളതിനാൽ സർക്കാരിന്റെ ഇടപെടൽ എത്രത്തോളം പ്രതീക്ഷിക്കാനാകുമെന്നും ആരാഞ്ഞിരുന്നു. സിനിമയിലെ വയലൻസ് രംഗങ്ങൾ ഒഴിവാക്കാൻ സർക്കാരിന്റെ പുതിയ സിനിമാ നയത്തിൽ വ്യവസ്ഥകളുണ്ടാകണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അഭിപ്രായപ്പെട്ടപ്പോഴായിരുന്നു പരാമർശം.കൗമാരക്കാർക്കിടയിൽ അക്രമങ്ങൾ വർദ്ധിച്ചുവെന്നും കൊലപാതകങ്ങൾ പോലും സംഭവിക്കുന്നുവെന്നും വനിതാ കമ്മിഷൻ പറഞ്ഞു. സിനിമയിലെ നായക കഥാപാത്രങ്ങൾ വരെ വയലൻസിനെ മഹത്വവത്കരിക്കുന്നത് ഇതിനൊരു കാരണമാണെന്നും ചൂണ്ടിക്കാട്ടി. എന്നാൽ, സിനിമയിൽ കാണിക്കുന്നത് സമൂഹത്തിൽ സംഭവിക്കുന്നതിന്റെ പ്രതിഫലനമാണെന്ന വാദങ്ങളുണ്ടാകാമെന്ന് കോടതി പറഞ്ഞു.

Related Posts

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി
UPDATES

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
101
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു
UPDATES

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു
UPDATES

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
102
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം
UPDATES

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
111
നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു
UPDATES

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ അക്ഷയ കേന്ദ്രങ്ങളുടെ യോഗം ചേർന്നു

September 1, 2026
85
നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം
UPDATES

നേപ്പാള്‍ പ്രളയത്തിൽ കൊല്ലം സ്വദേശിനിയെ കാണാതായി; വിസ സ്റ്റാമ്പ് ചെയ്യുന്നതിനിടെ അപകടത്തില്‍പ്പെട്ടതായി സംശയം

September 1, 2026
53
Next Post
1482.92 കോടി രൂപയുടെ പദ്ധതി; വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

1482.92 കോടി രൂപയുടെ പദ്ധതി; വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ പച്ചക്കൊടി

Recent News

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

മാറഞ്ചേരി കാഞ്ഞിരമുക്ക് കടുങ്ങത്തേൽ മോഹനകൃഷ്ണൻ നിര്യാതനായി

September 1, 2026
101
വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

വെളിയംകോട് ചേക്കുമുക്ക് റെഡ്സ് ജിസിസി ഓഫീസ് ഉദ്ഘാടനം ചെയ്തു

September 1, 2026
48
ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

ജിദ്ദയിൽ ഫോർക് ലിഫ്റ്റ് അപകടം’ഒറ്റപ്പാലം സ്വദേശി മരിച്ചു

September 1, 2026
102
അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; കുളത്തില്‍ കുളിച്ചത് അസുഖത്തിന് കാരണമായതായി നിഗമനം

September 1, 2026
111
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025