എടപ്പാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ചു കടന്ന വിരുതനായി പോലീസ് അന്വേഷണം തുടങ്ങി.കഴിഞ്ഞ ദിവസമാണ് എടപ്പാളില്‍ നിര്‍ത്തിയിട്ട ബൈക്ക് 60 വയസ് തോന്നിക്കുന്ന ആള്‍ മോഷ്ടിച്ചു കടന്ന് കളഞ്ഞത്.സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി യില്‍ തിഞ്ഞിട്ടുണ്ട്.സിസിടിവി യില്‍ കുടുങ്ങിയ മോഷ്ടാവിനായി ചങ്ങരംകുളം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ആളെ തിരിച്ചറിയുന്നവര്‍ പോലീസുമായി ബന്ധപ്പെടണമെന്ന് ചങ്ങരംകുളം പോലീസ് അറിയിച്ചു











