കേരളത്തിലെ വിവിധ ജില്ലകളിലെ ടെക്നിക്കല് ഹൈസ്കൂളുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യായന വര്ഷത്തേക്കുള്ള ഓണ്ലൈന് പ്രവേശനം ഇന്ന് മുതല് ആരംഭിക്കും.കേരളത്തില് ആകെ 39 സ്ഥാപനങ്ങളാണുള്ളത്. വിദ്യാര്ഥികള്ക്ക് ഏപ്രില് 8 വരെ അപേക്ഷിക്കാം.എട്ടാം ക്ലാസിലേക്കാണ് വിദ്യാര്ഥികള്ക്ക് പ്രവേശനം നേടാനാവുക. അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തില് സംവരണ മാനദണ്ഡങ്ങള് പാലിച്ചാണ് തിരഞ്ഞെടുപ്പ്.പരീക്ഷഏപ്രില് 10ന് രാവിലെ 10 മുതല് 11.30 വരെയാണ് പരീക്ഷ.ഏഴാം ക്ലാസ് നിലവാരത്തില് ഇംഗ്ലീഷ്, ഗണിതം, ഫിസിക്സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റല് എബിലിറ്റി എന്നീ വിഷയങ്ങളില് നിന്നും ചോദ്യങ്ങളുണ്ടാവും. ഓരോ ജില്ലകളിലെയു ടെക്നിക്കല് ഹൈസ്കൂളുകളില് വെച്ചാണ് പരീക്ഷ നടക്കുക.തിരഞ്ഞെടുക്കപ്പെട്ടവരുടെ അന്തിമ പട്ടിക ഏപ്രില് 15ന് പ്രസിദ്ധീകരിക്കും.അപേക്ഷഅപേക്ഷ നല്കുന്നതിനും, പ്രവേശനം സംബന്ധിച്ച കൂടുതല് വിവരങ്ങള്ക്കും www.polyadmission.org/tsh എന്ന ലിങ്ക് സന്ദര്ശിക്കുക.സംശയങ്ങള്ക്ക്: 0484 254 2355 എന്ന നമ്ബറില് ബന്ധപ്പെടാവുന്നതാണ്