• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, February 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ആറ്റുകാൽ പൊങ്കാലക്കിടെ നഷ്ടപ്പെട്ടത് 15 ഓളം സ്ത്രീകളുടെ സ്വർണമാല:രണ്ട് പേർ പിടിയിൽ

cntv team by cntv team
March 14, 2025
in Kerala
A A
ആറ്റുകാൽ പൊങ്കാലക്കിടെ നഷ്ടപ്പെട്ടത് 15 ഓളം സ്ത്രീകളുടെ സ്വർണമാല:രണ്ട് പേർ പിടിയിൽ
0
SHARES
270
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം:ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ സ്വർണമാല നഷ്ടപ്പെട്ടതായി കൂട്ടപ്പരാതി.തിരുവനന്തപുരം ഫോർട്, വഞ്ചിയൂർ , തമ്പാനൂർ പൊലീസ് സ്റ്റേഷനുകളിലാണ് 15 ഓളം സ്ത്രീകൾ മാല നഷ്ടപ്പെട്ടെന്ന് പരാതി നൽകിയത്. പിന്നാലെ ഫോർട് പൊലീസ് നടത്തിയ അന്വേഷണത്തിൽ 2 പേരെ പിടികൂടി.ഇവരിൽ നിന്ന് രണ്ട് സ്വ‍ർണമാല കണ്ടെത്തിയിട്ടുണ്ട്. അതേസമയം എല്ലാ സംഭവവും മോഷണമാണോയെന്ന് വ്യക്തമായിട്ടില്ല.പൊങ്കാല മഹോത്സവത്തിൽ പങ്കെടുത്ത സ്ത്രീകളാണ് പിന്നീട് പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഇവരുടെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളും മറ്റും ശേഖരിച്ച് സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാവുമെന്നാണ് പൊലീസ് കരുതുന്നത്.കിഴക്കോകോട്ട, തമ്പാ നൂർ, കവടിയാർ, അടക്കം നഗര കേന്ദ്രങ്ങളിലെല്ലാം അതിരാവിലെ മുതല്‍ ദേവീഭക്തർ നിറഞ്ഞിരുന്നു. നൂറ് കണക്കിന് സ്ത്രീകളാണ് പൊങ്കാലയിട്ടത്. രാഷ്ട്രീയ ജാതി മത ഭേദമില്ലാതെ പൊങ്കാലയിടാൻ വന്ന ഭക്തരെ തിരുവനന്തപുരത്തെ ജനം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഭക്തർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നല്‍കി.പൊങ്കാല അർപ്പിച്ച്‌ മടങ്ങുന്നവർക്കായി 500 സ്പെഷ്യല്‍ ബസുകള്‍ കെഎസ്‌ആർടിസി ഒരുക്കിയിരുന്നു. കൂടുതല്‍ സർവ്വീസ് ഏർപ്പെടുത്തിയും സ്റ്റോപ്പുകള്‍ അനുവദിച്ചും റെയില്‍വെയും ഭക്തരെ സഹായിച്ചു. മൂവായിരം പൊലീസുകാരെ അധികമായി നിയോഗിച്ചിരുന്നു. പൊങ്കാലക്ക് ശേഷം പതിവ് പോലെ അതിവേഗം നഗരം ശുചിയാക്കാൻ മൂവായിരത്തോളം ശുചീകരണ ജീവനക്കാരെ കോർപറേഷനും നിയോഗിച്ചിരുന്നു. നാളെ കാപ്പഴിച്ച്‌ കുരുതി തർപ്പണത്തോടെയാണ് ആറ്റുകാല്‍ മഹോത്സവത്തിൻറെ പരിസമാപ്തി.

Related Posts

‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍
Kerala

‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍

February 26, 2026
61
പൊള്ളുന്ന ചൂടിനാശ്വാസമായി മഴ എത്തുന്നു; ഈ ജില്ലക്കാർ വരുന്ന അഞ്ച് ദിവസങ്ങളിൽ ജാഗ്രത പാലിക്കണം
Kerala

പൊള്ളുന്ന ചൂടിനാശ്വാസമായി മഴ എത്തുന്നു; ഈ ജില്ലക്കാർ വരുന്ന അഞ്ച് ദിവസങ്ങളിൽ ജാഗ്രത പാലിക്കണം

February 26, 2026
115
വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി
Kerala

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി

February 26, 2026
38
‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി
Kerala

‘ഈടായി വാങ്ങിയ ഭൂമി മറിച്ച് വിറ്റു’; ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരെ ഭൂമി തട്ടിപ്പ് പരാതി

February 26, 2026
45
‘വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് മന്തി നൽകും’; കുഴിമന്തി ചലഞ്ചുമായി കെഎസ്‍യു
Kerala

‘വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് മന്തി നൽകും’; കുഴിമന്തി ചലഞ്ചുമായി കെഎസ്‍യു

February 26, 2026
64
അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരുക്ക്
Kerala

അന്നമനടയിൽ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞു; ഒരാൾക്ക് പരുക്ക്

February 26, 2026
114
Next Post
17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ

17 ഗ്രാം എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവ് പിടിയിൽ

Recent News

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

മലപ്പുറത്ത് കുട്ടികളെ ചട്ടുകം കൊണ്ട് പൊള്ളിച്ച് രണ്ടാനമ്മയുടെ കൊടും ക്രൂരത

February 26, 2026
130
‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍

‘കേരള സ്റ്റോറി’യെന്ന് പേരുകൊടുക്കാന്‍ ഡയറക്ടറുടെ അപ്പന്റെ വകയാണോ കേരളം’; വിമര്‍ശനവുമായി സുജിത് ഭക്തന്‍

February 26, 2026
61
പൊള്ളുന്ന ചൂടിനാശ്വാസമായി മഴ എത്തുന്നു; ഈ ജില്ലക്കാർ വരുന്ന അഞ്ച് ദിവസങ്ങളിൽ ജാഗ്രത പാലിക്കണം

പൊള്ളുന്ന ചൂടിനാശ്വാസമായി മഴ എത്തുന്നു; ഈ ജില്ലക്കാർ വരുന്ന അഞ്ച് ദിവസങ്ങളിൽ ജാഗ്രത പാലിക്കണം

February 26, 2026
115
വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി

വിവാദ സിനിമ ‘ദ കേരള സ്റ്റോറി 2’ റിലീസ് തടഞ്ഞ് ഹൈക്കോടതി

February 26, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025