വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ പരിക്കേറ്റവരുടെ തുടർ ചികിത്സക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ. രാജൻ.തുടർചികിത്സക്ക് സൗകര്യമൊരുക്കുമെന്നും സർക്കാർ ആശുപത്രികളിൽ ലഭ്യമല്ലാത്ത ചികിത്സകൾക്ക് സ്വകാര്യ ആശുപത്രികളെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതുവരെ ശ്രദ്ധയിൽപ്പെടാത്ത കേസുകൾ ഉണ്ടെങ്കിൽ കലക്ടറെ അറിയിച്ചാൽ അടിയന്തര പരിഹാരം ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതേസമയം മുണ്ടക്കൈ ദുരിതബാധിതരുടെ പ്രതിഷേധം അവസാനിപ്പിച്ചു. മന്ത്രി കെ.രാജനുമായുള്ള ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധം അവസാനിപ്പിച്ചത്. എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന് മന്ത്രി ഉറപ്പു നൽകി.