ചങ്ങരംകുളം ശ്രീ കാഞ്ഞിയൂർ ഭഗവതിക്ഷേത്രോത്സവത്തിന് ഇന്ന് കൊടിയേറും.തുടർന്ന് കളംപാട്ട് ചുറ്റുവിളക്ക് എന്നിവ നടക്കും.മാര്‍ച്ച് 18ന് ചൊവ്വാഴ്ചയാണ് ഉത്സവം.മാർച്ച് 13 വ്യാഴാഴ്ച്ച 6.30 ന് ഉത്സവത്തോടനുബന്ധിച്ചുള്ള കലാപരിപരിപാടികളുടെ ഉദ്ഘാടനം ശബരിമല മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി ഉദ്ഘാടനം ചെയ്യും.സുനിൽ എടപ്പാൾ ( സിനി ആർട്ടിസ്റ്റ് ) വിശിഷ്ടാതിഥിയായി പങ്കെടുക്കും. തുടർന്ന് 18 വരെ എല്ലാ ദിവസവും വൈകിട്ടു 7 മണി മുതൽ 10 മണി വരെ കലാപരിപാടികളും ഉണ്ടായിരിക്കും