ചങ്ങരംകുളം:പ്രശസ്ഥമായ കോലളമ്പ് ഹനുമാന്‍ കാവ് ക്ഷേത്രത്തില്‍ പൂരം നാളെ ചൊവ്വാഴ്ച വിപുലമായി ആഘോഷിക്കും.പതിവ് പൂജകള്‍ക്ക് പുറമെ വിശേഷാല്‍ പൂജകളോടെ ഉത്സവത്തിന് തുടക്കമാവും.ഉച്ചക്ക് ശേഷം ഗജവീരന്‍മാരുടെ അകമ്പടിയോടെ പകല്‍പൂരത്തിന് തുടക്കമാവും.വൈകുന്നേരത്തോടെ വിവിധ ദേശങ്ങളില്‍ നിന്നുള്ള വരവുകളും തുടര്‍ന്ന് രാത്രിയോടെ ഗംഭീര വെടിക്കെട്ടും ഉണ്ടാവും.ഇത്തവണ മലപ്പുറം ജില്ലയില്‍ ആദ്യമായി വെടിക്കെട്ടിന് അനുമതി ലഭിച്ച ഉത്സവം എന്നതും ഉത്സവത്തിന് മാറ്റ് കൂട്ടും.ഉത്സവത്തോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി നാടന്‍ മ്യൂസിക് വൈബും അരങ്ങേറും