• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 14, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കേരളം ചുട്ടുപൊള്ളും; ഇന്ന് പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്

cntv team by cntv team
March 10, 2025
in Kerala
A A
കേരളം ചുട്ടുപൊള്ളും; ഇന്ന് പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട്
0
SHARES
78
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തിൽ പത്ത് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്.ഇന്ന് പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും തൃശൂർ, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ഉയരും. പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും (സാധാരണയെക്കാൾ 2 – 3 ഡിഗ്രി സെൽഷ്യസ് കൂടുതൽ) ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം ജില്ലയിൽ (കാപ്പിൽ മുതൽ പൂവാർ വരെ) നാളെ രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയുണ്ടാവും. കൊല്ലം ജില്ലയിൽ (ആലപ്പാട്ട്‌ മുതൽ ഇടവ വരെ) നാളെ രാവിലെ 08.30 മുതൽ മാർച്ച് 12 രാത്രി 11.30 വരെ 0.8 മുതൽ 1.2 മീറ്റർ വരെയും കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.അതേസമയം, നാളെയും മറ്റെന്നാളും വിവിധ ജില്ലകളിൽ മഴ ലഭിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. 11/03/2025 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട12/03/2025 : മലപ്പുറം, വയനാട്എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Related Posts

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി
Kerala

മാനേജ്‌മെൻ്റ് തർക്കങ്ങൾ കാരണം സ്കൂളുകൾ അടച്ചിടാൻ അനുവദിക്കില്ല; കർശന നടപടി ഉണ്ടാകും, മന്ത്രി വി ശിവൻകുട്ടി

August 13, 2025
32
പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി
Kerala

പെട്രോള്‍ പമ്പുകളിലെ ശൗചാലയങ്ങള്‍ പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം: 24 മണിക്കൂറും തുറന്നു നല്‍കണമെന്ന് ഹൈക്കോടതി

August 13, 2025
151
കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കില്ല, വി സിമാർക്ക് നിർദേശം നൽകും; മന്ത്രി ആർ ബിന്ദു
Kerala

കേരളത്തിലെ ക്യാമ്പസുകളിൽ വിഭജന ഭീതി ദിനം ആചരിക്കില്ല, വി സിമാർക്ക് നിർദേശം നൽകും; മന്ത്രി ആർ ബിന്ദു

August 13, 2025
44
ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്
Kerala

ഫ്രീഡം നൈറ്റ് മാർച്ചുമായി കോൺഗ്രസ്; രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി നാളെ നൈറ്റ് മാർച്ച്

August 13, 2025
48
നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡി
Kerala

നിരത്തുകൾ കീഴടക്കാൻ കെഎസ്ആർടിസിയുടെ പുത്തൻ ബസുകൾ; 100 ഓളം ബസുകൾ റെഡി

August 13, 2025
46
ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയില്‍ മാമു നിര്യാതനായി
Kerala

ടി.സി.എം. ഗ്രൂപ്പ് സാരഥിയും മാറഞ്ചേരിയിലെ ആദ്യ കാല വ്യാപാരിയും പൗരപ്രമുഖനുമായ തവയില്‍ മാമു നിര്യാതനായി

August 13, 2025
23
Next Post
ഓട്ടോകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര; സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

ഓട്ടോകളിൽ മീറ്റര്‍ ഇട്ടില്ലെങ്കില്‍ സൗജന്യ യാത്ര; സ്റ്റിക്കർ പതിപ്പിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും

Recent News

ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു

ചങ്ങരംകുളം ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ട്രാഫിക്ക് പരിഷ്ക്കരണം നടപ്പിലാക്കാന്‍ തീരുമാനിച്ചു

August 14, 2025
7
സംഭരിച്ച നെല്ലിന്റെ പണം ലഭ്യമായില്ല,ചിങ്ങം ഒന്ന് ആഘോഷ പരിപാടികൾ കോൺഗ്രസ്സ്‌ ബഹിഷ്കരിക്കും

സംഭരിച്ച നെല്ലിന്റെ പണം ലഭ്യമായില്ല,ചിങ്ങം ഒന്ന് ആഘോഷ പരിപാടികൾ കോൺഗ്രസ്സ്‌ ബഹിഷ്കരിക്കും

August 14, 2025
3
അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഡിഗ്രി, എം എ കോഴ്സുകളിൽ അഡ്മിഷൻ നേടിയ നവാഗത വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും നടന്നു

അഫ്സൽ ഉൽ ഉലമ പ്രിലിമിനറി, ഡിഗ്രി, എം എ കോഴ്സുകളിൽ അഡ്മിഷൻ നേടിയ നവാഗത വിദ്യാർത്ഥി സംഗമവും അവാർഡ് ദാനവും നടന്നു

August 14, 2025
2
ആലംകോട് പ്രവാസി കൂട്ടായ്മ അംഗനവാടിയിലേക്ക് സൗജന്യമായി ഫാനുകള്‍ സമ്മാനിച്ചു

ആലംകോട് പ്രവാസി കൂട്ടായ്മ അംഗനവാടിയിലേക്ക് സൗജന്യമായി ഫാനുകള്‍ സമ്മാനിച്ചു

August 14, 2025
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025