കോട്ടയം: ബസ് നിയന്ത്രണംവിട്ട് കലുങ്കിലേക്ക് ഇടിച്ചുകയറി ഡ്രൈവർക്ക് ദാരുണാന്ത്യം. കോട്ടയം സ്വദേശി രാജേഷ് ഗോപാലകൃഷ്ണൻ ആണ് മരിച്ചത്. കോട്ടയം ഇടമറ്റത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. ചേറ്റുതോട് നിന്ന് പാലായിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഇറക്കമിറങ്ങുന്നതിനിടെ രാജേഷ് കുഴഞ്ഞുവീഴുകയായിരുന്നു. ഇതോടെ നിയന്ത്രണംവിട്ട ബസ് കലുങ്കിലേക്ക് ഇടിച്ചുകയറി. കൂടാതെ തെങ്ങിലും ഇടിച്ചു. അപകടത്തിൽ യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാജേഷിനെ രക്ഷിക്കാനായില്ല.