ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ മാത്രം തല്ലിപ്പൊട്ടിച്ച് പണം കവരുന്ന യുവാവിനെ തിരുവല്ലം പോലീസ് അറസ്റ്റുചെയ്തു.മുട്ടത്തറ ശിവഗംഗയിൽ താമസിക്കുന്ന അഭിഷേകിനെ(25) ആണ് അറസ്റ്റുചെയ്തത്. കോവളം ധർമശാസ്താ ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ പൊട്ടിച്ച് പണം കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്.
കഴിഞ്ഞ ഒരുവർഷം മുൻപ് വാഴമുട്ടം തുപ്പനത്തുകാവിൽ പട്ടാപ്പകലെത്തി ക്ഷേത്രത്തിന് മുന്നിലുണ്ടായിരുന്ന കാണിക്കവഞ്ചി എടുത്ത് രക്ഷപ്പെട്ടിരുന്നു. സംഭവം കണ്ട വഴിയാത്രക്കാരനായ വയോധികൻ ഓടിയെത്തി കീഴ്പ്പെടുത്തിയായിരുന്നു ഇയാളെ പോലീസിന് കൈമാറിയത്.
വയോധികനെ ഇയാൾ മർദിക്കാനും ശ്രമിച്ചിരുന്നു. ഇത്തരത്തിൽ നാലിലധികം ക്ഷേത്രങ്ങളിൽ ഇയാൾ കാണിക്കവഞ്ചി തകർക്ക് പണം കവർന്നിരുന്നുവെന്ന് തിരുവല്ലം എസ്.എച്ച്.ഒ. ജെ. പ്രദീപ് പറഞ്ഞു.എസ്.ഐ. തോമസ് ഹീറ്റസ്, അസി.എസ്.ഐ. വിനോദ്, സി.പി.ഒ. ഷിജു എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.