എരമംഗലം:ആശ വർക്കർമാരുടെ സമരം ജീവൽ പ്രശ്നമാണെന്നും,അടിസ്ഥാന തൊഴിലാളി വർഗ്ഗത്തിൻറെ സമരങ്ങളെ സർക്കാർ
അവഗണിക്കുന്നതും പുച്ഛിക്കുന്നതും തെറ്റാണെന്നും ആർജെഡി പൊന്നാനി മണ്ഡലം കമ്മിറ്റി യോഗം വിലയിരുത്തി.തിരുവനന്തപുരത്ത്
നടക്കുന്ന
ആശാ വർക്കർമാരുടെ സമരത്തിന് യോഗം പിന്തുണ നൽകി.ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം കെ നാരായണൻ യോഗം ഉദ്ഘാടനം ചെയ്തു.ടി.ബി. സമീർ, ഇ.കെ. മൊയ്തുണ്ണി, ടി.ഷാനവാസ്, കെ. ബഷീർ എന്നിവർ സംസാരിച്ചു.മണ്ഡലം പ്രസിഡൻറ് ഇസ്മായിൽ വടമുക്ക് അധ്യക്ഷത വഹിച്ചു.