എടപ്പാൾ:അന്താരാഷ്ട്ര വനിതാ ദിനത്തിൽ വട്ടംകുളം ഗ്രാമപഞ്ചായത്ത് സ്നേഹ ജ്വാലയും രാത്രി നടത്തവും സംഘടിപ്പിച്ചു.മഹാവിപത്തിനെ പ്രതിരോധിക്കാൻ തങ്ങളാൽ കഴിയുന്ന പോരാട്ടങ്ങളിൽ അണിനിരക്കുമെന്ന് പ്രതിജ്ഞയെടുത്തു.ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഹരിത കർമ്മ സേനാംഗങ്ങൾ,അംഗനവാടി ജീവനക്കാർ,കുടുംബശ്രീ അംഗങ്ങൾ,പങ്കെടുത്തു.എടപ്പാൾ ജംഗ്ഷനിൽ സ്നേഹ ജ്വാല തെളിയിച്ച ശേഷം സംസ്ഥാന ഹൈവേയിലൂടെയാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ .രാജേഷ് അധ്യക്ഷനായിരുന്നു.ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീജ പാറക്കൽ, എൻ .ഷീജ, കെ .അനിത,ഇ .എസ് സുകുമാരൻ ,ഐ .സി.ഡി. എസ് സൂപ്പർവൈസർ കെ .നീന,ആരോഗ്യപ്രവർത്തകരായ സതീഷ് അയ്യാപ്പിൽ, കെ. മണിലാൽ പ്രസംഗിച്ചു.