പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. ബംഗാൾ സ്വദേശികളാണ് പിടിയിലായത്. 47 കിലോ കഞ്ചാവാണ് ഇവരുടെ പക്കൽ നിന്നുും പിടികൂടിയത്.പശ്ചിമബംഗാൾ ഹൂഗ്ലി സ്വദേശികളായ സജൽ ഹൽദർ , ലൗലി മാലാകർ എന്നിവരാണ് പിടിയിലായത്. മംഗലാപുരം വിവേക് എക്സ്പ്രസ്സിൽ യാത്ര ചെയ്യവെയാണ് ഇവർ പിടിയിലായത്. നിന്നാണ് ഇരുവരെയും പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് 24 ലക്ഷം രൂപ വില വരുമെന്നാണ് വിവരം.അതേസമയം കണ്ണൂരിൽ എംഡിഎംഎയുമായി യുവാവും യുവതിയും അറസ്റ്റിൽ. താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്, പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്. 4 ഗ്രാം എംഡിഎംഎയും, 9 ഗ്രാം കഞ്ചാവുമാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. കണ്ണൂർ കാപ്പിറ്റോൾ മാളിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലായിരുന്നു പ്രതികളുടെ അറസ്റ്റ്.