• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

റിസര്‍വ് ചെയ്ത ടിക്കറ്റിലെ സീറ്റ് കിട്ടാതെ വന്നാല്‍ യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുമോ? മലപ്പുറം സ്വദേശിക്ക് സംഭവിച്ചത്

cntv team by cntv team
March 2, 2025
in Highlights, Kerala
A A
റിസര്‍വ് ചെയ്ത ടിക്കറ്റിലെ സീറ്റ് കിട്ടാതെ വന്നാല്‍ യാത്രക്കാരന് നഷ്ടപരിഹാരം കിട്ടുമോ? മലപ്പുറം സ്വദേശിക്ക് സംഭവിച്ചത്
0
SHARES
461
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ട്രെയിന്‍ യാത്രയില്‍ യുവാവ് റിസര്‍വ് ചെയ്ത ബെര്‍ത്ത് അനുവദിക്കാത്ത റെയില്‍വേക്ക് കിട്ടിയത് മുട്ടന്‍ പണി. റെയില്‍ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് പിഴ ചുമത്തി ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. മലപ്പുറം പുലിക്കോട് തൈക്കാട് ജംഷീദിന്റെ പരാതിയിലാണ് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നടപടി. പ്രസിഡന്റ് കെ മോഹന്‍ദാസ് പുറപ്പെടുവിച്ച വിധിയില്‍ ജംഷീദിന് നഷ്ടപരിഹാരമായി 25,000 രൂപയും കോടതി ചെലവായി അയ്യായിരവും ചേര്‍ത്ത് 30,000 രൂപ നല്‍കാന്‍ ആണ് പറയുന്നത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 25നാണ് പരാതിക്ക് അടിസ്ഥാനമായ സംഭവം നടന്നത്. ട്രെയിന്‍ നമ്പര്‍ 16527, യശ്വന്ത്പൂര്‍ എക്‌സ്പ്രസില്‍ തത്കാല്‍ ക്വോട്ടയില്‍ സ്ലീപ്പര്‍ ടിക്കറ്റ് ആണ് യുവാവ് ബുക്ക് ചെയ്തത്. എന്നാല്‍ തനിക്ക് അനുവദിച്ച എസ് വണ്‍ കോച്ചിലെ 79 നമ്പര്‍ ബെര്‍ത്തില്‍ റിസര്‍വ് ചെയ്യാത്ത അഞ്ച് പേര്‍ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അവര്‍ പരാതിക്കാരന് ബെര്‍ത്ത് ഒഴിഞ്ഞ് കൊടുത്തില്ല. റെയില്‍ ആപ് വഴി പലതവണ പരാതി നല്‍കി. ടി.ടി.ഇയെ അയച്ചു എന്ന് മറുപടി നല്‍കുകയായിരുന്നു.

തൊട്ടടുത്ത ദിവസം തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നേരിട്ടെത്തി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് പരാതി എഴുതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ല. പാലക്കാട് റെയില്‍വേ ഡിവിഷന്‍ മാനേജര്‍, ഐ.ആര്‍.സി.ടി.സി, ബംഗളൂരു ഡിവിഷനല്‍ റെയില്‍വേ ഓഫിസ് എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് വിവരാവകാശ നിയമമനുസരിച്ച് ശേഖരിച്ച വിശദാംശങ്ങള്‍ സഹിതം പരാതി നല്‍കിയത്. ബെര്‍ത്ത് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് ഐആര്‍സിടിസിക്ക് ഈമെയില്‍ മുഖേന അയച്ച പരാതിക്കും മറുപടി ലഭിച്ചിരുന്നില്ല.

Related Posts

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്
Kerala

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
37
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
Kerala

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
167
സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് നാല് ദിവസം കൂടി ഒറ്റപ്പെട്ട മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

June 20, 2026
21
പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി
Kerala

പിഎം ശ്രീയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്; പ്രമേയം പാസാക്കി

June 20, 2026
75
രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ
Kerala

രണ്ട് പൊലീസുകാരുടെ കാലുകൾ മുറിച്ചുമാറ്റി; അപകടം നടന്നത് ദേശീയപാതയോരത്തെ വാഹന പരിശോധനക്കിടെ

June 20, 2026
586
വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Kerala

വളാഞ്ചേരി ദേശീയപാതയിൽ ബൈക്ക് അപകടം;കാസർഗോഡ് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

June 20, 2026
46
Next Post
ഷഹബാസിന്റെ മരണം; ആരോപണ വിധേയരായ വിദ്യാർത്ഥികളെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റും

ഷഹബാസിനെ ആക്രമിച്ച പ്രതികളുടെ പരീക്ഷ കേന്ദ്രം മാറ്റി; സുരക്ഷാ കാരണങ്ങൾ മുൻനിർത്തി നടപടി

Recent News

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്,​ പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ സമ്മാന തട്ടിപ്പ് മുന്നറിയിപ്പ് നൽകി കേരളപൊലീസ്

June 20, 2026
37
വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

വീണ്ടും തെരുവിലിറങ്ങി ‘പാറ്റകൾ’; പാത്രവും സ്പൂണുമേന്തി ജന്തർമന്തറിൽ പ്രതിഷേധവുമായി CJP പ്രവർത്തകർ

June 20, 2026
9
സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

സാമൂഹ്യമാധ്യമത്തിലെ പരിചയം; സ്കൂൾ വിദ്യാർഥിനികളെ മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ

June 20, 2026
57
മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

മാസശമ്പളം 30,​000 രൂപ,​ കുടുംബശ്രീയിൽ തൊഴിൽ അവസരം: ഓൺലൈനായി അപേക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

June 20, 2026
167
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025