• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം; ‘1% കുറച്ചാൽ 35000 കോടി ലാഭം’

cntv team by cntv team
February 28, 2025
in UPDATES
A A
സംസ്ഥാനങ്ങള്‍ക്കുള്ള നികുതിവിഹിതം കുറയ്ക്കാനുള്ള നീക്കം; ‘1% കുറച്ചാൽ 35000 കോടി ലാഭം’
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: കേന്ദ്ര നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം വെട്ടിക്കുറയ്ക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യൻ ധനകാര്യ കമ്മീഷന് മുന്നില്‌ കേന്ദ്രസർക്കാർ നിർദ്ദേശം സമർപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വർഷം മുതൽ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധൻ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനൽ ഒക്ടോബർ 31-നകം ശുപാർശകൾ സമർപ്പിക്കും. സംസ്ഥാനങ്ങൾക്ക് നൽകുന്ന നികുതി വിഹിതം നിലവിലെ 41% ൽ നിന്ന് കുറഞ്ഞത് 40% ആയി കുറയ്ക്കാനാണ് കേന്ദ്ര സർക്കാർ ശുപാർശ ചെയ്യുമെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്രാ വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മാർച്ച് അവസാനത്തോടെ കേന്ദ്രമന്ത്രിസഭ നിർദ്ദേശത്തിന് അംഗീകാരം നൽകുകയും തുടർന്ന് ധനകാര്യ കമ്മീഷന് അയയ്ക്കുകയും ചെയ്യും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതത്തില്‍നിന്ന് ഒരു ശതമാനം കുറയ്ക്കുന്നതോടെ കേന്ദ്രത്തിന് 35,000 കോടിയോളം രൂപ അധികമായി ലഭിക്കുമെന്നാണ് കേന്ദ്ര സർക്കാർ കണക്കാക്കുന്നത്. അതേസമയം, നികുതി വിഹിതം കുറയ്ക്കുന്നതിനെതിരെ സംസ്ഥാനങ്ങൾ രം​ഗത്തെത്തും. നിലവിൽ കേരളം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങൾ നികുതി ഘടനയിൽ അതൃപ്തരാണ്. അതിനിടയിൽ ലഭിച്ചുകൊണ്ടിരിക്കുന്നതിൽ കുറവുണ്ടായാൽ വലിയ എതിർപ്പിന് കാരണമാകും. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന നികുതിവിഹിതം 20 ശതമാനമായിരുന്നത് 41 ശതമാനമായി 1980-ലാണ് വര്‍ധിപ്പിച്ചത്. നികുതി വരുമാനം പങ്കുവെക്കുമ്പോള്‍ സംസ്ഥാനത്തിന്റെ ജനസാന്ദ്രത കണക്കാക്കണമെന്ന് 16-ാം ധനകാര്യ കമ്മിഷനോട് കേരളം ആവശ്യപ്പെട്ടിരുന്നു. 2024-25 ലെ കേന്ദ്ര സർക്കാരിന്റെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്റെ 4.8 ശതമാനമായി. സംസ്ഥാനങ്ങൾക്ക് ദേശീയ ജിഡിപിയുടെ 3.2% ധനക്കമ്മിയുണ്ട്. സമ്പദ്‌വ്യവസ്ഥയിലെ മൊത്തം സർക്കാർ ചെലവിന്റെ 60% ത്തിലധികം പങ്ക് സംസ്ഥാനങ്ങളാണ് വഹിക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക അടിസ്ഥാന സൗകര്യങ്ങൾക്കാണ് സംസ്ഥാനങ്ങൾ കൂടുതൽ ചെലവാക്കുന്നത്. 2017 ജൂലൈയിൽ ദേശീയ ചരക്ക് സേവന നികുതി നടപ്പിലാക്കിയതിനുശേഷം സംസ്ഥാനങ്ങൾക്ക് വരുമാനം സമാഹരിക്കുന്നതിൽ പരിമിതമായ അധികാരം മാത്രമാണുള്ളതെന്നും വിമർശനമുയർന്നിരുന്നു. സംസ്ഥാന സർക്കാറുകൾ ജനങ്ങൾക്ക് പണമായി നൽകുന്ന പദ്ധതികളും കടം എഴുതിത്തള്ളുന്നതും മറ്റ് സൗജന്യങ്ങൾ നൽകുന്നതും നിരുത്സാഹപ്പെടുത്താനുള്ള മാർഗങ്ങൾ കേന്ദ്ര സർക്കാർ നിർദ്ദേശിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

Related Posts

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
26
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല
UPDATES

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
164
അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും
UPDATES

അങ്കണവാടി ജീവനക്കാർക്ക് സ്മാർട്ട് ഫോൺ നൽകും

October 17, 2026
48
വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ
UPDATES

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം മാത്രം, ആദ്യ സീരീസ് റിലീസായിട്ട് ഒരുദിവസം; മലയാളിയായ യുവ സംവിധായകൻ മരിച്ചനിലയിൽ

October 17, 2026
352
Next Post
മുണ്ടക്കൈ – ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി

മുണ്ടക്കൈ - ചൂരല്‍മല പുനരധിവാസം തടസപ്പെടാന്‍ പാടില്ലെന്ന് ഹൈക്കോടതി

Recent News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
12
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
26
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

October 17, 2026
164
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025