പാലക്കാട്: പാലക്കാട് മുണ്ടൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവതി മരിച്ചു. കടമ്പഴിപ്പുറം സ്വദേശിനി ദീപയാണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയ പാതയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പുലാപ്പറ്റ സ്വദേശിനി ദീപ മാത്യു ആണ് (38) മരിച്ചത്. സ്വകാര്യ ആശുപത്രിയിലെ ലാബ് ജീവനക്കാരിയാണ് ദീപ. ഇന്ന് രാവിലെ ജോലിക്ക് പോകും വഴിയാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലേത്തിച്ചെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിച്ചിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മഴുവഞ്ചേരി സ്വദേശിയായ ബിനോയ് ആണ് ഭർത്താവ്. മക്കൾ – എൽസ, എയ്‌ഞ്ചൽ.