സ്ഥലത്തിന്റെ രേഖയിലെ തെറ്റു തിരുത്തുന്നതിനു ഏഴര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. തിരുവാലി വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് പന്തപ്പാടൻ നിഹ്മത്തുള്ള (50) ആണ് അറസ്റ്റിലായത്. ആദ്യ ഗഡുവായി ആവശ്യപ്പെട്ട 50,000 രൂപ കൈമാറുമ്പോൾ കാരക്കുന്നിൽ വച്ച് പിടിയിലാവുകയായിരുന്നു.