ചെന്നൈ: ട്രെയിനിന് അടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശിയും മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്‍മാസ്റ്ററുമായ അനു ശേഖര്‍ (31) ആണ് മരിച്ചത്. ചെങ്കോട്ട – ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കും.