ഗുരുത്വക്കേട്’ എല്ലാം അവസാനിപ്പിച്ച് ഡീസന്റാവുകയാണെന്ന് യൂട്യൂബര്‍ തൊപ്പി എന്ന നിഹാദ് അറിയിച്ചു. വിഷാദത്തിലൂടെ കടന്നുപോകുകയാണെന്നും വീട്ടുകാര്‍ക്ക് പോലും വേണ്ടാത്ത സാഹചര്യത്തില്‍ എല്ലാം അവസാനിപ്പിക്കുകയാണെന്നും ‘തൊപ്പി’ എന്ന കഥാപാത്രം ഉപേക്ഷിക്കുകയാണെന്നും തന്റെ ജന്മദിനത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ നിഹാദ് അറിയിച്ചു.
കയ്യിലൊരു ബലൂണും ചെറിയ മെഴുകുതിരി കത്തിച്ച കപ്പ് കേക്കുമായാണ് നിഹാദ് ലൈവില്‍ എത്തിയത്. ഹാപ്പി ബര്‍ത്ത്‌ഡേ ടു മീ പാടി നിഹാദ് മെഴുകുതിരി ഊതിക്കെടുത്തി കപ്പ് കേക്ക് കഴിക്കുകയായിരുന്നു. പിന്നാലെയാണ് താന്‍ കടന്നുപോകുന്ന പ്രതിസന്ധിയെയും വിഷാദാവസ്ഥയെയും കുറിച്ച് നിഹാദ് തുറന്നുപറഞ്ഞത്. തുടര്‍ന്ന് തൊപ്പിയുടെ ഐഡന്റിറ്റിയായി മാറിയ നീണ്ട മുടി നിഹാദ് മുറിച്ചു.
ഇത് കേൾക്കുമ്പോൾ തമാശയായി തോന്നും. ഞാൻ ഈ തൊപ്പിയെന്ന കഥാപാത്രം അവസാനിപ്പിക്കുകയാണ്. ഞാൻ ലാസ്റ്റ് ലൈവ് വന്നപ്പോൾ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞ് പോയത് ഓർമയുണ്ടോ? ഇതാ ഇപ്പോൾ പോയി. എന്റെ സ്വന്തം ഫാമിലി എൻ്റെ മുഖത്തിന് മുന്നിൽ ഡോർ അടക്കുകയാണ്. എത്ര പൈസയും ഫെയിമും ഉണ്ടാക്കിയിട്ട് എന്ത് കാര്യം. ഇതവസാനിപ്പിക്കാൻ സമയമായി. മനസിലായോ? ഈ കഥാപാത്രം നിർത്താൻ സമയമായി. എനിക്ക് മടുത്ത്. എന്റെ ഉമ്മ സത്യം ഞാൻ ഒരു സാധനവും അടിച്ചിട്ടില്ല… നിഹാദ് എന്ന തൊപ്പി വീഡിയോയിൽ പറഞ്ഞു.
നിഹാദിന്റെ വാക്കുകൾ:
ഇന്നെന്റെ പിറന്നാളായിട്ട് രാവിലെ മുതൽ ഇങ്ങനെ തന്നെയാണ്. കിടന്ന് ഉറങ്ങുന്നു, എഴുന്നേൽക്കുന്നു, ഉറങ്ങുന്നു, എഴുന്നേൽക്കുന്നു… ഇതുതന്നെ പണി. ഭ്രാന്തുപിടിച്ചപ്പോൾ ലൈവിട്ടതാണ്. ലൈവ് വരാനാണെങ്കിൽ എന്നും വരാമായിരുന്നു. കഴിഞ്ഞ ഒരുമാസമായി ഞാനിവിടെ കിടന്ന് ഉരുളുകയാണ്. വിഷാദത്തിലേയ്ക്ക് പോയ എന്റെ ജീവിതം നിങ്ങളെ കാണിച്ചിട്ട് എന്തിനാണ്. കേൾക്കുമ്പോൾ തമാശയായിട്ട് തോന്നും. ഞാനീ ക്യാരക്ടർ അവസാനിപ്പിക്കാൻ പോവുകയാണ്. നിഹാദ് പറഞ്ഞു.
ജീവിതത്തിൽ ഇത്രയും വിഷമിച്ച ദിവസമില്ല. ഇന്ന് എന്റെ ബെർത്ത് ഡേ ആയതുകൊണ്ട് മാത്രമാണ് ലൈവിൽ വന്നത്. ആ അവസ്ഥ എങ്ങനെയാ നിങ്ങളെ മനസിലാക്കേണ്ടത് എന്നറിയില്ല. ഈ കഥാപാത്രം വിടുകയാണ്. തൊപ്പി എന്ന് പറയുന്ന ചങ്ങായീനെ കൊന്നുവിട്ടിട്ട് നിഹാദ് എന്ന് പറയുന്ന പുതിയ എന്നിലേക്ക് തിരിച്ചുപോകുകയാണ് ആകെയുള്ള വഴി. അല്ലാതെ എനിക്ക് മുന്നോട്ടുപോകാൻ കഴിയുമെന്ന് തോന്നുന്നില്ല. ഞാൻ എന്റെ യഥാർത്ഥ സ്വഭാവത്തിലേക്ക് മടങ്ങുകയാണ്.ആളുകൾ എന്തെങ്കിലും കരുതട്ടെ. പക്ഷേ സ്വന്തം ഫാമിലി സ്വീകരിച്ചിട്ടില്ലെങ്കിൽ പിന്നെ ജീവിച്ചിരുന്നിട്ടെന്ത് കാര്യം ?. തൊപ്പി മരിച്ചു
പോയി… ഇനി നിഹാദായിട്ട് കാണാം. ചിലപ്പോൾ നിഹാദായിട്ട് മടങ്ങി വരും. ലൈവ് നിർത്തിയിട്ട്
പോയിക്കഴിഞ്ഞാൽ ജീവിക്കുമോയെന്ന് പോലും ഉറപ്പില്ല. ഇനി നോർമലായമനുഷ്യനായിട്ട് കാണാം- നിഹാദ് പറഞ്ഞവസാനിപ്പിച്ചു.
സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയനാണ് തൊപ്പി എന്ന പേരിൽ അറിയപ്പെടുന്ന നിഹാദ്.