• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, September 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍, തങ്ങൾക്ക് പങ്കില്ലെന്ന് കുടുംബം

ckmnews by ckmnews
February 2, 2025
in Crime, Highlights, Jobs
A A
മലപ്പുറത്ത് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവം: ഭര്‍ത്താവ് പ്രഭിന്‍ കസ്റ്റഡിയില്‍, തങ്ങൾക്ക് പങ്കില്ലെന്ന് കുടുംബം
0
SHARES
735
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: എളങ്കൂരിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് പ്രഭിൻ പൊലീസ് കസ്റ്റഡിയിൽ. പൂക്കോട്ടുംപാടം സ്വദേശി വിഷ്‌ണുജയാണ് മരിച്ചത്. സംഭവത്തിൽ മഞ്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.മഞ്ചേരിയിലെ വീട്ടിൽ നിന്നാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. ഉച്ചയോടുകൂടി അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ഗാർ‌ഹിക പീഡനം, ആത്മഹത്യാ പ്രേരണകുറ്റം എന്നീ വകുപ്പുകൾ ചുമത്തിയേക്കും. യുവതിക്ക് മർദ്ദനമേറ്റതിന്റെ തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ട്. അതേസമയം, സ്ത്രീധനം ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രഭിനിന്റെ കുടുംബം പറയുന്നത്. പ്രഭിനും വിഷ്‌ണുജയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. വീട്ടിൽവച്ച് മർദ്ദനമുണ്ടായിട്ടില്ല. വിഷ്‌ണുജയുടെ മരണത്തിൽ വീട്ടുകാർക്ക് പങ്കില്ലെന്നും പ്രഭിന്റെ കുടുംബാംഗങ്ങൾ പറയുന്നു. യുവതിയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്ക് പങ്കുണ്ടെന്നാണ് യുവതിയുടെ വീട്ടുകാർ ആരോപിക്കുന്നത്. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. 2023 മേയിലാണ് വിഷ്‌ണുജയും പ്രഭിനും വിവാഹിതരായത്. മഞ്ചേരി മെഡിക്കൽ കോളേജിലെ സ്റ്റാഫ് നഴ്‌സ് ആണ് പ്രഭിൻ. വിഷ്‌ണുജയ്ക്ക് ജോലിയില്ലെന്നും സൗന്ദര്യം കുറവാണെന്നും സ്‌ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞ് പ്രഭിൻ നിരന്തരം പീഡിപ്പിച്ചിരുന്നതായി യുവതിയുടെ കുടുംബം ആരോപിക്കുന്നു. പ്രഭിന് മറ്റ് സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. ഓരോ തവണയും തങ്ങൾ പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചപ്പോൾ മകൾ വിലക്കിയതായും താൻ തന്നെ പരിഹരിക്കാമെന്ന് പറഞ്ഞതായും വിഷ്ണുജയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. എളങ്കൂർ സ്വദേശി പ്രഭിന്റെ വീട്ടിൽ കഴിഞ്ഞ വ്യാഴാഴ്‌ചയാണ് വിഷ്‌ണുജയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം
Jobs

എസ്ബിഐയിൽ 242 സ്‌പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; 93,000 രൂപ വരെ ശമ്പളം

September 9, 2026
105
ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു
Crime

ഇടുക്കിയിൽ ലഹരിക്കടിമയായ മകനെ അടിച്ചുകൊന്ന ശേഷം പിതാവ് വിഷം കഴിച്ചു

September 9, 2026
580
മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ
Crime

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

September 9, 2026
197
മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി
Crime

മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ചു, വീണത് മകളുടെ ദേഹത്ത്; ഒളിവിൽ പോയ പ്രതിയെ പിടികൂടി

September 9, 2026
302
അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ
Crime

അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകം: കൊലപ്പെടുത്തിയ യുവതി ഭാര്യയല്ലെന്ന് മൊഴി; പ്രതി ബംഗാളിൽ പിടിയിൽ

September 8, 2026
197
അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ
Crime

അഭിഭാഷക വേഷത്തിൽ ലഹരിക്കച്ചവടം; എംഡിഎംയുമായി നിയമ വിദ്യാർഥി പിടിയിൽ

September 8, 2026
144
Next Post
ആദിവാസി വകുപ്പ്   ഉന്നതകുലജാതർ   കൈകാര്യം ചെയ്യണം, തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി

ആദിവാസി വകുപ്പ് ഉന്നതകുലജാതർ കൈകാര്യം ചെയ്യണം, തനിക്ക് വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്ന് സുരേഷ് ഗോപി

Recent News

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

‘200 രൂപ നല്‍കി രോഗിയെ പറഞ്ഞുവിട്ടു’; പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി

September 10, 2026
1
വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

വൈദ്യുതി പ്രതിസന്ധി; പരസ്പരം പഴിചാരി മന്ത്രി സണ്ണി ജോസഫും മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയും

September 10, 2026
1
‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

‘പഴകിയ പാല്‍, ഐസ്‌ക്രീമില്‍ മുടിയും പ്രാണികളും’; കൊല്ലം ആർപി മാളിലെ തിയേറ്റര്‍ ഉടമയ്ക്ക് നോട്ടീസ്

September 10, 2026
0
ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല

ചിറയിൻ കീഴ് കയ്യാങ്കളി; രമ്യ ഹരിദാസ് എംഎൽഎയ്ക്ക് വീഴ്ചയുണ്ടായെന്ന് കെപിസിസി, സമവായം ഉണ്ടാക്കി പ്രശ്നം പരിഹരിച്ചില്ല

September 10, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025