• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, December 24, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

റേഷൻ കടകളിൽ ആവശ്യമായ സ്റ്റോക്കുണ്ട്, കാലിയെന്ന വാര്‍ത്ത തെറ്റ്, ജനുവരിയിലേത് 2 ദിവസത്തിൽ വാങ്ങണമെന്ന് മന്ത്രി

ckmnews by ckmnews
January 29, 2025
in Highlights, Kerala
A A
റേഷൻ കടകളിൽ ആവശ്യമായ സ്റ്റോക്കുണ്ട്, കാലിയെന്ന വാര്‍ത്ത തെറ്റ്, ജനുവരിയിലേത് 2 ദിവസത്തിൽ വാങ്ങണമെന്ന് മന്ത്രി
0
SHARES
258
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങൾ രണ്ടുദിവസത്തിനകം റേഷൻ കാർഡുടമകൾ കൈപ്പറ്റണമെന്ന് മന്ത്രി ജിആർ അനിൽ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എല്ലാ റേഷൻ കടകളിലുമുണ്ട്. റേഷൻകടകളിൽ സ്റ്റോക്ക് ഇല്ലെന്നും കടകൾ കാലിയാണെന്നുമുള്ള ചില മാധ്യമവാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി അറിയിച്ചു. ഈ മാസത്തെ റേഷൻ വിതരണത്തെ സംബന്ധിച്ച് ജില്ലാ സപ്ലൈ ഓഫീസർമാരുടെയും താലൂക്ക് സപ്ലൈ ഓഫീസർമാരുടെയും യോഗം ഭക്ഷ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്തു. ജനുവരിയിലെ റേഷൻ വിതരണത്തിന്റെ പുരോഗതി അവലോകനം ചെയ്തു. റേഷൻ വിതരണത്തിന്റെ തോത് കഴിഞ്ഞ മാസത്തേക്കാൾ കുറവുള്ള ജില്ലകളിൽ വിതരണം വർധിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശം നൽകി. 

ഭക്ഷ്യധാന്യങ്ങളുടെ വാതിൽപടി വിതരണത്തിന്റെ പ്രവർത്തനം വേഗത്തിലാക്കാൻ മന്ത്രി നിർദ്ദേശിച്ചു. വയനാട് ജില്ലയിൽ 81.57 ശതമാനവും മലപ്പുറത്ത് 80 ശതമാനവും കാസർഗോഡ് 77.7 ശതമാനവും പേർ ജനുവരിയിലെ റേഷൻ വിഹിതം കൈപ്പറ്റി. വാതിൽപടി വിതരണത്തിലെ കരാറുകാരുടെ സമരം പിൻവലിച്ചതിനാൽ തിങ്കളാഴ്ച മുതൽ എല്ലാ ജില്ലകളിലും വേഗത്തിൽ വിതരണം നടന്നുവരുന്നു. 

ഫെബ്രുവരിയിലെ വിതരണത്തിനുള്ള ഭക്ഷ്യധാന്യങ്ങളാണ് ഇപ്പോൾ റേഷൻ കടകളിലേക്ക് വാതിൽപടിയായി എത്തിച്ചുകൊണ്ടിരിക്കുന്നത്. റേഷൻവ്യാപാരികളുടെ കടയടപ്പ് സമരം പിൻവലിച്ചിട്ടും സംസ്ഥാനത്തെ മുഴുവൻ റേഷൻകടകളും തുറന്നു പ്രവർത്തിക്കുന്നില്ല എന്ന മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വസ്തുത സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന റേഷനിംഗ് കൺട്രോളറെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. 

മതിയായ കാരണങ്ങളില്ലാതെ ലൈസൻസിക്ക് റേഷൻകട അടച്ചിടുന്നതിന് അവകാശമില്ലെന്നും റേഷൻവിതരണം തടസ്സപ്പെടുത്തുന്ന ഏതൊരു പ്രവൃത്തിയും അച്ചടക്ക ലംഘനമായി കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിസംബറിലെ കമ്മീഷൻ എല്ലാ വ്യാപാരികളുടെയും അക്കൗണ്ടുകളിലേക്ക് കൈമാറിയതായും മന്ത്രി അറിയിച്ചു.

Related Posts

മണ്ഡലപൂജ 27-ന്, ശബരിമലയിൽ തിരക്കേറി
Kerala

മണ്ഡലപൂജ 27-ന്, ശബരിമലയിൽ തിരക്കേറി

December 24, 2025
3
എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും
Kerala

എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും

December 24, 2025
20
പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍
Kerala

പൂക്കരത്തറയിൽ യുവാവിന് നേരെ കത്തി ഉപയോഗിച്ച് ആക്രമണം’ഒരാള്‍ പിടിയില്‍

December 20, 2025
49
വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു
Kerala

വയനാട്ടില്‍ കടുവ ആക്രമണം; ആദിവാസി വയോധികന്‍ കൊല്ലപ്പെട്ടു

December 20, 2025
83
ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി
Kerala

ശ്രീനിവാസന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ; സർക്കാർ ഉത്തരവിറക്കി

December 20, 2025
231
ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ
Kerala

ഇന്നലേയും ഞാൻ സന്ദേശത്തിലെ ഡയലോഗുകൾ പറഞ്ഞു, ബഹുമുഖ പ്രതിഭയ്ക്ക് വിട- വി.ഡി. സതീശൻ

December 20, 2025
88
Next Post
നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസ്

നെന്മാറ ഇരട്ടക്കൊലക്കേസ്: പൊലീസ് സ്റ്റേഷന് മുന്നിലെ പ്രതിഷേധം; കണ്ടാലറിയാവുന്ന14 പേർക്കെതിരെ കേസ്

Recent News

മണ്ഡലപൂജ 27-ന്, ശബരിമലയിൽ തിരക്കേറി

മണ്ഡലപൂജ 27-ന്, ശബരിമലയിൽ തിരക്കേറി

December 24, 2025
3
ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

December 24, 2025
36
മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ

മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ

December 24, 2025
105
എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും

എസ്ഐടി സംഘം ബെല്ലാരിയിൽ, ഗോവർദ്ധന്റെ റൊദ്ദം ജ്വല്ലറിയിൽ പരിശോധന നടത്തും

December 24, 2025
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025