• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, January 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

‘പൊന്നുമോന് നീതി കിട്ടി’; നെഞ്ചുപൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ അമ്മ

ckmnews by ckmnews
January 20, 2025
in Highlights, Kerala
A A
‘പൊന്നുമോന് നീതി കിട്ടി’; നെഞ്ചുപൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ അമ്മ
0
SHARES
578
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മകനെ ഇഞ്ചിഞ്ചായി കൊന്ന കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് തൂക്കുകയര്‍ വിധിച്ച നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ് കേട്ട് പൊട്ടിക്കരഞ്ഞ് ഷാരോണിന്‍റെ അമ്മ. ‘നിഷ്കളങ്കനായ എന്‍റെ പൊന്നുമോന്‍റെ നിലവിളി ദൈവം കേട്ടു. നീതികിട്ടിയെന്നും നീതിമാനായ ജഡ്ജിക്ക് ഒരായിരം നന്ദി’യെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. വിധിയില്‍ സംതൃപ്തരാണെന്നും കുടുംബം കൂട്ടിച്ചേര്‍ത്തു.പ്രതി നടത്തിയത് ആസൂത്രിത കുറ്റകൃത്യമാണെന്നും പ്രായം കുറവാണെന്നതോ ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതോ കണക്കിലെടുക്കാന്‍ കഴിയില്ലെന്നും വ്യക്തമാക്കിയാണ് ജഡ്ജി എ.എം ബഷീര്‍ വധശിക്ഷ വിധിച്ചത്. ഗ്രീഷ്മയ്ക്ക് തൂക്കുകയറിന് പുറമെ തട്ടിക്കൊണ്ട് പോകലിന് 10 വര്‍ഷവും അന്വേഷണം വഴി തെറ്റിച്ചുവിടാന്‍ ശ്രമിച്ചതിന് അഞ്ച് വര്‍ഷവും കോടതി ശിക്ഷ വിധിച്ചു.   തെളിവുനശിപ്പിച്ച  ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മലകുമാരന്‍  നായര്‍ക്ക് മൂന്നുവര്‍ഷം തടവാണ് ശിക്ഷ. ബുദ്ധിമതിയായ ക്രിമിനലെന്നാണ്  ഗ്രീഷ്മയെ  കോടതി വിലയിരുത്തിയത്.  മരണക്കിടക്കയിലും ഷാരോണ്‍ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നും ഗ്രീഷ്മ ശിക്ഷിക്കപ്പെടാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കോടതി 586 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞു. വിശ്വാസവഞ്ചനയാണ് ഗ്രീഷ്മ കാണിച്ചത്. സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു. മരണക്കിടക്കയിലും ഗ്രീഷ്മയെ ‘വാവേ’ എന്നാണ് ഷാരോണ്‍ വിളിച്ചത്. ഒക്ടോബര്‍ 14ന് സുഹൃത്തിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് എത്തുമ്പോഴും കൊല്ലാനാണെന്ന് ഷാരോണ്‍ അറിഞ്ഞിരുന്നില്ലെന്നും കോടതി പറഞ്ഞു. തെളിവുകള്‍ ഒപ്പമുണ്ടെന്ന് പ്രതി അറിഞ്ഞില്ല. ജ്യൂസ് ചലഞ്ച് വധശ്രമമായിരുന്നുവെന്നും തെളി‍ഞ്ഞുവെന്നും കോടതി ചൂണ്ടിക്കാട്ടി. വിവാഹം ഉറപ്പിച്ച ശേഷവും ഗ്രീഷ്മയ്ക്ക് മറ്റുബന്ധങ്ങള്‍ ഉണ്ടായിരുന്നു. ഷാരോണുമായി ലൈംഗികബന്ധം നടത്തിയെന്ന് തെളിഞ്ഞുവെന്നും വിധിന്യായത്തില്‍ പറയുന്നു. ബന്ധം അവസാനിപ്പിക്കാന്‍ വിഷം കൊടുത്ത് കൊന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും കോടതി വ്യക്തമാക്കി.

Related Posts

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു
Kerala

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

January 21, 2026
71
‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ
Kerala

‘ഹോമീസ് മെൻ കി ബാത്ത്’ പുരുഷന്മാരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുക ലക്ഷ്യം; ആപ്പ് പുറത്തിറക്കി രാഹുൽ ഈശ്വർ

January 21, 2026
62
‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍
Kerala

‘നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’; വിവാദ പ്രസ്താവന പിന്‍വലിച്ച് മന്ത്രി സജി ചെറിയാന്‍

January 21, 2026
149
ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം
Crime

ദ്വാരപാലക കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ജാമ്യം

January 21, 2026
83
ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍
Kerala

ഡ്രൈവിങ് ടെസ്റ്റ് പാസാകുന്നവര്‍ക്ക് ഇനി തത്സമയം ലൈസന്‍സ് ലഭിക്കും; പുതിയ സംവിധാനം ഉടന്‍

January 21, 2026
66
പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസ്:‌ ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്
Kerala

പാലക്കാട്‌ ദേശീയപാത ഉപരോധിച്ച കേസ്:‌ ഷാഫി പറമ്പിലിന് അറസ്‌റ്റ് വാറന്റ്

January 21, 2026
142
Next Post
തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകൻ്റെ മർദ്ദനമേറ്റു; ചികിത്സയിലിരിക്കെ പിതാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ലഹരിക്കടിമയായ മകൻ്റെ മർദ്ദനമേറ്റു; ചികിത്സയിലിരിക്കെ പിതാവിന് ദാരുണാന്ത്യം

Recent News

സംസ്ഥാനത്ത് സ്വർണവിലയിൽ  ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്

സംസ്ഥാനത്ത് സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ്

January 21, 2026
210
ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

ദീപക്കിന്റെ മരണം; പ്രതി ഷിംജിത അറസ്റ്റില്‍

January 21, 2026
1.5k
കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

കണ്ണൂരിൽ എൻസിപി നേതാക്കളും പ്രവർത്തകരും കോൺഗ്രസിൽ ചേർന്നു

January 21, 2026
71
കുന്നംകുളത്ത് കോടതിയില്‍ മോഷണശ്രമം’പോലീസ് അന്വേഷണം തുടങ്ങി

കുന്നംകുളത്ത് കോടതിയില്‍ മോഷണശ്രമം’പോലീസ് അന്വേഷണം തുടങ്ങി

January 21, 2026
45
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025