കൊല്ലം: സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.കൂരിയാട് സ്വദേശി അൻസാർ (22) ആണ് മരിച്ചത്. കൊല്ലം ചിതറയിലാണ് സംഭവം. കാഞ്ഞിരത്തിൻമൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനാണ് മരിച്ചത്. അൻസാറിനെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ചിതറ പൊലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.