ചങ്ങരംകുളം:ചിയ്യാനൂരില്‍ അപൂര്‍വ്വയിനം നാഗശലഭം വിരുന്നെത്തി.പൊക്കണാത്ത് വളപ്പില്‍ മുഹമ്മദിന്റെ മകന്‍ സുനീറിന്റെ വീട്ടിലാണ് അസാധാരണ വലിപ്പത്തിലുള്ള ശലഭം എത്തിയത്.സര്‍പ്പശലഭം എന്ന് അറിയപ്പെടുന്ന അപൂര്‍വ്വയിനം ശലഭങ്ങള്‍ അടുത്തിടെ യായി പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ കണ്ടെത്തിയിരുന്നു.ചിറകുകളില്‍ നാഗത്തിന്റെ രൂപമുള്ള ശലഭത്തെ കാണാന്‍ നിരവധി ആളുകളാണ് എത്തുന്നത്
ലോകത്തിലെ വലിയ നിശാശലഭങ്ങളിൽ ഒന്നായാണ് അറ്റ്‌ലസ് ശലഭം അഥവാ സർപ്പശലഭം അറിയപ്പെടുന്നത് (Atlas Moth എന്നാണ് ശാസ്ത്രീയനാമം.ചിറകുകളുടെ വിസ്താരത്താൽ ഇതാണ് ലോകത്തെ ഏറ്റവും വലിയ നിശാശലഭം എന്നു കരുതിയിരുന്നെങ്കിലുംസമീപകാലപഠനങ്ങൾ പ്രകാരം ന്യൂ ഗിനിയിലെയും വടക്കേ ആസ്ത്രെലിയയിലെയും ഹെർക്കുലീസ് നിശാശലഭം ഇതിനേക്കാൾ വലിയതാണെന്ന് കണ്ടെത്തിയിട്ടുണ്ട്