ചങ്ങരംകുളം:മൂക്കുതല പി ചിത്രന്‍ നമ്പൂതിരിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ 96-97 എസ്എസ്എല്‍സി ബാച്ച് ‘നെല്ലിമരത്തണലില്‍’കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്കൂളിന് ഫാനുകള്‍ സമ്മാനിച്ചു.സ്കൂളിലേക്ക് ആവശ്യമായ 15 ഫാനുകളാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ ഭാരവാഹികള്‍ ചേര്‍ന്ന് സ്കൂളിലേക്ക് കൈമാറിയത്.കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന പൂര്‍വവിദ്യാര്‍ത്ഥി സംഗമത്തില്‍ സ്കൂള്‍ അധികൃതരും അധ്യാപകരും പിടിഎ ഭാരവാഹികളും ചേര്‍ന്ന് ഫാന്‍ ഏറ്റു വാങ്ങി










