ചങ്ങരംകുളം:അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ സപ്തദിന സഹവാസ ക്യാമ്പിനോടനുബന്ധിച്ച് ആലംകോട് ഗ്രാമപഞ്ചായത്തിലെ 13 ആം വാർഡിലെ അംഗൻവാടി പരിസര ശുചീകരണം നടത്തി.പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ സുജിത സുനിൽ നിർവഹിച്ചു.അസ്സബാഹ് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ വില്ലിംഗ്ടൻ പി.വി.അധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ ജംസിയ ബി.പി നന്ദി പറഞ്ഞു.അംഗൻവാടി ടീച്ചർ ശോഭന ,അധ്യാപകരായ സുരേഷ് ബാബു കെ.എം, അനിൽ കെ ,സജ്ന ,സുമിത ടി എസ് ക്രിസ്റ്റീന, പ്രിയ കെ, റംല,അഹമ്മദ് പി ,അലി പിബി ബഷീർ ടി എംഎന്നിവർ ആശംസകൾ അർപ്പിച്ചു.അംഗൻവാടി പരിസരത്ത് പൂന്തോട്ടം ഉണ്ടാക്കുകയും ചുറ്റുമതിൽ വൃത്തിയാക്കി പെയിന്റ് അടിച്ച് അക്ഷരങ്ങളും ചിത്രങ്ങളും ഉൾപ്പടെ വരച്ച് ഭംഗിയാക്കുകയും ചെയ്തിട്ടാണ് വളണ്ടിയേഴ്സ് മടങ്ങിയത്.









