വടകര അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. സാന്റ് ബാങ്ക്‌സ് സ്വദേശി അബൂബക്കറാണ് മരിച്ചത്, 62 വയസായിരുന്നു. ഫൈബര്‍ വള്ളം ശക്തമായ തിരമാലയില്‍പ്പെട്ടാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപ്പെട്ടു.ഇന്ന് പുലര്‍ച്ചെ 4 മണിയോടെ അഴിത്തല ഭാഗത്ത് മീന്‍ പിടിക്കാന്‍ വള്ളവുമായി പോയതായിരുന്നു ഇരുവരും. അപകടത്തില്‍പ്പെട്ട ഫൈബര്‍ വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്. മുമ്പും ഇവിടെ നിരവധി പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. അബൂബക്കറിന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.