• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്

cntv team by cntv team
June 1, 2026
in National, Sports
A A
ഫിഫ ലോകകപ്പ് കാണാം ‘സീ’യിൽ; കോടികളുടെ സംപ്രേഷണാവകാശം സ്വന്തമാക്കിയത് ജിയോ സ്റ്റാറിനെ മറികടന്ന്
0
SHARES
91
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡൽഹി: 2026-ലെ ഫിഫ ലോകകപ്പ് ഇന്ത്യയിൽ സീ എന്റർടൈൻമെന്റ് എന്റർപ്രൈസ് ലിമിറ്റഡിന്റെ (ZEEL) പുതിയ കായിക ചാനലായ ‘യുണൈറ്റ്8 സ്‌പോർട്‌സ്’ (Unite8 Sports) വഴി തത്സമയം കാണാം. 48 ടീമുകൾ മാറ്റുരയ്ക്കുന്ന ലോകകപ്പ് മത്സരങ്ങൾ ‘സീ5’ (Zee5) ഒ.ടി.ടി. പ്ലാറ്റ്ഫോമിലും തത്സമയം സ്ട്രീം ചെയ്യും. ജൂൺ 11-ന് യു.എസ്.എ., മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങളിലായാണ് ലോകകപ്പ് മത്സരങ്ങൾ.2026, 2030 വർഷങ്ങളിലെ പുരുഷ ലോകകപ്പുകൾ, 2027-ലെ വനിതാ ലോകകപ്പ് എന്നിവയുൾപ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂർണമെന്റുകളുടേയും അനുബന്ധ ഡോക്യുമെന്ററികളുടേയും സംപ്രേഷണാവകാശമാണ് സീ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനുപുറമേ അണ്ടർ-17, അണ്ടർ-20 പുരുഷ-വനിതാ ലോകകപ്പുകൾ, ഫുട്‌സാൽ ലോകകപ്പുകൾ, ഇന്റർകോണ്ടിനെന്റൽ കപ്പുകൾ എന്നിവയും സീ ചാനലുകളിലൂടെ ദൃശ്യമാകും.

നേരത്തെ ഫിഫയുമായി സംപ്രേഷണാവകാശ തുകയെച്ചൊല്ലി ജിയോസ്റ്റാറിന് ധാരണയിലെത്താൻ സാധിക്കാതെ വന്നതോടെയാണ് സീ ഈ രംഗത്തേക്ക് പ്രവേശിച്ചത്. തങ്ങളുടെ ചില വിനോദ ചാനലുകൾ നിർത്തലാക്കിക്കൊണ്ടാണ് കമ്പനി യുണൈറ്റ്8 സ്‌പോർട്‌സ് 1 (ഹിന്ദി), യുണൈറ്റ്8 സ്‌പോർട്‌സ് 2 (ഇംഗ്ലീഷ്) എന്നീ ചാനലുകളും അവയുടെ എച്ച്.ഡി. പതിപ്പുകളും അവതരിപ്പിച്ചത്.

ലോകകപ്പ് മത്സരങ്ങളിൽ ഭൂരിഭാഗവും ഇന്ത്യൻ സമയപ്രകാരം അർധരാത്രിക്ക് ശേഷമായിരിക്കും നടക്കുക. ഈ സമയവ്യത്യാസം കാരണം ഇന്ത്യൻ ചാനലുകൾക്ക് ഇതിനോട് വലിയ താത്പര്യമില്ലായിരുന്നു. അനുകൂലമായ സമയക്രമത്തിൽ ഖത്തറിൽ നടന്ന 2022-ലെ ലോകകപ്പിന്റെ അവകാശം 62 ദശലക്ഷം ഡോളറിനാണ് വയാകോം18 (ഇപ്പോൾ ജിയോസ്റ്റാറിന്റെ ഭാഗം) സ്വന്തമാക്കിയിരുന്നത്.

Related Posts

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
23
Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Kerala

Viral 80s AI trend: സ്വകാര്യത ഉറപ്പാക്കണം, അപകടങ്ങൾ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

September 8, 2026
379
‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി
National

‘നുണകളുടെ മുഴക്കത്തെ സത്യം കീഴ്‌പ്പെടുത്തും’; പ്രതിപക്ഷത്തിനെതിരെ നരേന്ദ്ര മോദി

September 8, 2026
53
ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
National

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടം: മരണ സംഖ്യ 6 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

September 7, 2026
81
വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്
Crime

വിവാഹം കഴിഞ്ഞിട്ട് മാസങ്ങൾ മാത്രം; ഭാര്യയെ കൊലപ്പെടുത്തി തല പോളിത്തീൻ കവറിലാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് ഭർത്താവ്

September 7, 2026
501
ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്
Jobs

ദക്ഷിണ റെയിൽവേയിൽ 4038 അപ്രന്റീസ്, കേരളത്തിൽ 777 ഒഴിവ്

September 5, 2026
80
Next Post
കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

Recent News

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കിയിലെ 16കാരിയുടെ ആത്മഹത്യ: അമ്മയുടെ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

September 9, 2026
235
തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം; വീണ്ടും നിർണ്ണായക നീക്കവുമായി ED, കേസെടുക്കും

September 9, 2026
23
അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

അതിവേഗ റെയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഇ ശ്രീധരൻ, വൈകാതെ മറുപടിയെന്ന് മുഖ്യമന്ത്രി

September 9, 2026
16
കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
784
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025