ചങ്ങരംകുളം:കാഞ്ഞിയൂരില്‍ പുതുതായി ആരംഭിച്ച ചിക്കന്‍ സ്റ്റാള്‍ നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ഉദ്ധ്യോഗസ്ഥര്‍ അടച്ചു പൂട്ടി.കാഞ്ഞിയൂര്‍ ആലിന്‍ചുവട് പ്രവര്‍ത്തിച്ചിരുന്ന ഫ്രണ്ട്സ് ചിക്കന്‍ എന്ന സ്ഥാപനവും സമീപത്ത് പ്രവര്‍ത്തിച്ച റാഹത്ത് ചിക്കന്‍ എന്ന സ്ഥാപനവുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ എത്തിയ സംഘം അടച്ചുപൂട്ടിയത്.മതിയായ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് അറവ് ശാലയുടെ പ്രവര്‍ത്തനമെന്ന പരാതിയിലാണ് നടപടി.
ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നന്നംമുക്ക് പഞ്ചായത്ത് സെക്രട്ടറി വിശാഖ് വി,അസിസ്റ്റന്റ്സെ ക്രട്ടറി മനോജ് കുമാര്‍,ഹെഡ് ക്ളര്‍ക്ക് സതീശന്‍ ടിഎം,ക്ളര്‍ക്ക് ലത,ഒഎ ശ്രീദേവി,ടിഎ സുഭാഷ്,പോലീസ് ഓഫീസര്‍ അരുണ്‍,എന്നിവരടങ്ങുന്ന സംഘമാണ് കോഴിക്കട പൂട്ടാനെത്തിയത്.മാനദണ്ഡങ്ങള്‍ പാലിച്ച് ലൈസന്‍സ് എടത്താല്‍ പ്രവര്‍ത്തനാനുമതി നല്‍കുമെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു








