• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

cntv team by cntv team
May 21, 2026
in Kerala
A A
പുതിയ തുടക്കം; പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു
0
SHARES
113
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്.ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇഅബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയാണ് അബ്ദുള്‍ ഗഫൂര്‍.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎല്‍എമാരും ഭരണപക്ഷത്ത് നിന്നായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്ത പുനലൂരില്‍ നിന്നുളള സി അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് എംഎല്‍എ.മൂന്ന് ബിജെപി എംഎല്‍എമാരില്‍ ചാത്തന്നൂരിനെ പ്രതിനിധീകരിക്കുന്ന ബി.ബി.ഗോപകുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന്‍ 105ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 133ാമതായും സത്യപ്രതിജ്ഞ ചെയ്തു. വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് ആവര്‍ത്തിച്ചായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വിഡി സതീശന്‍ കയ്യടിയോടെയാണ് പിണറായി വിജയനെ വരവേറ്റത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേമ്പറില്‍ എത്തി പിണറായി വിജയന്‍ പ്രോ ടെം സ്പീക്കറായ ജി സുധാകരനെ കണ്ടു. സീറ്റില്‍ നിന്ന് നടന്നു പോയി ഹസ്തദാനം നല്‍കിയാണ് ജി സുധാകരന്‍ സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 83ാമതായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയ ടി.കെ.ഗോവിന്ദനും പയ്യന്നൂരില്‍ നിന്നുളള വി.കുഞ്ഞികൃഷ്ണനും സഗൌരവ പ്രതിജ്ഞയാണ് എടുത്തത്. സത്യപ്രതിജ്ഞയ്്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ആര്‍.എം.പി നേതാവ് കെ.കെ.രമയും സഗൗരവ പ്രതിജ്ഞ ചൊല്ലി.പതിനാറാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ എംഎല്‍എ പിണറായി വിജയനും പ്രായം കുറഞ്ഞ എംഎല്‍എ ആലപ്പുഴയില്‍ നിന്നുളള എ.ഡി.തോമസുമാണ്.

Related Posts

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ
Kerala

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
2
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന
Kerala

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

July 7, 2026
24
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
190
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
Kerala

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 7, 2026
178
ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം
Kerala

ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

July 7, 2026
280
ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്
Crime

ഫസൽ വധക്കേസ്: ‘എലി കൊണ്ടുപോയ’ തൂവാല കിട്ടി, നിർണായക തെളിവ്

July 7, 2026
133
Next Post
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

Recent News

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
2
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
4
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

July 7, 2026
39
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

July 7, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025