• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, July 7, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്-കെ.എൻ.ബാലഗോപാൽ

cntv team by cntv team
May 21, 2026
in Kerala
A A
പൂച്ചപെറ്റുകിടന്ന ഖജനാവിൽ ഗാരന്റികൾ നടപ്പാക്കാൻ പണമുണ്ട്-കെ.എൻ.ബാലഗോപാൽ
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊട്ടാരക്കര:യു.ഡി.എഫിന്റെ അഞ്ച്‌ ഗാരന്റികളും നടപ്പാക്കാനുള്ള സാമ്പത്തികശേഷി കേരളത്തിന്റെ ഖജനാവിനുണ്ടെന്നു ബോധ്യപ്പെട്ടതിനാലാണ് സ്ത്രീകളുടെ സൗജന്യയാത്രയും ആശ വർക്കർമാരുടെ ശമ്പളവർധനയും മുഖ്യമന്ത്രി പ്രഖ്യാപിച്ചതെന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ എം.എൽ.എ.. കൊട്ടാരക്കരയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം

.പൂച്ചപെറ്റുകിടന്നെന്ന്‌ ആക്ഷേപിച്ച ഖജനാവിൽ പണമുള്ളതുകൊണ്ടാണ് ഗാരന്റികൾ നടപ്പാക്കാൻ കഴിയുന്നത്. ആറായിരം കോടി രൂപ ബാക്കിെവച്ചിട്ടാണ് ഇറങ്ങിയത്. പതിനാറാം ധനകാര്യ കമ്മിഷനിൽ ഈ വർഷം സംസ്ഥാനത്തിന് പതിനായിരം കോടി രൂപ അധികം ലഭിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി മോശമാണെന്ന എ.കെ. ആന്റണിയുടെ പ്രസ്താവന വസ്തുതകൾ മനസ്സിലാക്കാതെയാണ്.ധനസ്ഥിതിയെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ളതിനാലാണ് ആന്റണിയുടെ ഉപദേശം മറികടന്നും ആദ്യ മന്ത്രിസഭായോഗത്തിൽത്തന്നെ ഗാരന്റികൾ നടപ്പാക്കാൻ മുഖ്യമന്ത്രി തയ്യാറായത്. സത്യസന്ധമായ കണക്കുകളോടെ ധവളപത്രം പുറത്തിറക്കുന്നത് നല്ലതാണ്. കേരളത്തിന്റെ ധനസ്ഥിതിയെക്കുറിച്ച് കൃത്യമായി അറിയാൻ സാധിക്കും.

കേരളത്തിന്റെ ഖജനാവ് പാപ്പരല്ലെന്നു തെളിയിക്കുന്നതാണ് പുതിയ സർക്കാരിന്റെ പെൻഷൻ പ്രഖ്യാപനം. കെ-റെയിൽ പദ്ധതി റദ്ദാക്കിയാലും ഇല്ലെങ്കിലും വേഗത്തിൽ യാത്രചെയ്യാനുള്ള സംവിധാനമുണ്ടാകണം. രാഷ്ട്രീയമായ കാരണത്താൽ മഞ്ഞക്കുറ്റികൾ നീക്കാതെ ബദൽ മാർഗങ്ങൾ തേടണം. കേന്ദ്രസർക്കാർ സാമ്പത്തികമായി സംസ്ഥാനത്തെ അവഗണിച്ചപ്പോൾ പ്രതിഷേധിക്കാൻ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പിന്തുണ ലഭിച്ചില്ല. ഈ സമീപനമാകില്ല എൽ.ഡി.എഫിന്റേത്. ആത്മാർഥവും ക്രിയാത്മകവുമായ പിന്തുണയുണ്ടാകും.

വിമർശിക്കാൻ പാടില്ലെന്ന അസഹിഷ്ണുത പാടില്ല. മുൻപും ഇടതുമുന്നണി നാൽപ്പതിലേക്ക്‌ ഒതുങ്ങിയ കാലമുണ്ടായിട്ടുണ്ട്. സ്വയംവിമർശനത്തോടെ പ്രവർത്തനത്തിൽ വലിയ മാറ്റം വരുത്തി മുന്നോട്ടുപോകും. ഇടതുപക്ഷം വേണ്ടെന്ന വർഗീയരാഷ്ട്രീയം ശക്തിപ്പെടുന്നത് അപകടമാണ്. കഴിഞ്ഞ പത്തുവർഷവും ചിരിക്കുകയും സന്തോഷിക്കുകയും ചെയ്യാത്തവരാണ് കേരളത്തിലുണ്ടായിരുന്നതെന്ന പ്രചാരണം ശരിയല്ല. കൊട്ടാരക്കരയുടെ തുടർവികസനത്തിൽ മുന്നണിയും രാഷ്ട്രീയവും തടസ്സമാകില്ലെന്നു വിശ്വസിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

Related Posts

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
78
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ
Kerala

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
36
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന
Kerala

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

July 7, 2026
35
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
220
വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം
Kerala

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

July 7, 2026
189
ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം
Kerala

ഷൊര്‍ണൂര്‍ വാടാനംകുറിശ്ശിയില്‍ വീട്ട് മുറ്റത്ത് കത്തിക്കരിഞ്ഞ നിലയില്‍ അജ്ഞാത മൃതദേഹം

July 7, 2026
303
Next Post
കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

കോടി ക്ലബ്ബിലെത്തി കോക്രോച്ച് ജനതാ പാർട്ടി; ഇൻസ്റ്റഗ്രാമിൽ ഫോളോവർമാരുടെ എണ്ണം ഒരുകോടി കവിഞ്ഞു

Recent News

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
78
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
36
നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

July 7, 2026
25
റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

റോണോയും നെയ്മറും മടങ്ങി; ക്വാർട്ടർ തേടി മെസ്സിപ്പട ഇന്നിറങ്ങുന്നു

July 7, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025