• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇതിനാണോ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു, വലിയ നിരാശ’; മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി

cntv team by cntv team
May 11, 2026
in Kerala, Politics
A A
‘ഇതിനാണോ വോട്ട് ചെയ്തതെന്ന് ആളുകൾ ചോദിക്കുന്നു, വലിയ നിരാശ’; മുഖ്യമന്ത്രി വൈകുന്നതിൽ ലീഗിന് അതൃപ്തി
0
SHARES
126
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് അനിശ്ചിതമായി നീളുന്നതിൽ മുസ്‌ലിംലീഗിന് അതൃപ്തി. മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി.അബ്ദുൾഹമീദാണ് പരസ്യവിമർശനവുമായി രംഗത്തെത്തിയത്. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് വൈകുന്നത് തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ കെടുത്തിയെന്നും അണികൾക്കെല്ലാം വലിയ നിരാശയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘’ഇപ്പോൾ എട്ടുദിവസം നീണ്ടു. ഒരുപരിഹാരം പെട്ടെന്നുണ്ടാകുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങളെല്ലാം കാത്തിരിക്കുകയാണ്. നീണ്ടുപോകുന്നതിൽ ഞങ്ങൾക്ക് അസംതൃപ്തിയുണ്ട്. മലപ്പുറത്തും പരിസരപ്രദേശത്തും ഞങ്ങളുടെ നിയമസഭാ സാമാജികരുടെ ആഹ്ലാദപ്രകടനമൊക്കെ അരങ്ങുതകർത്തിരുന്നു. അതിന്റെ മാറ്റ് വരെ കെടുത്തി. അണികൾക്ക് വലിയ നിരാശയാണ്. അണികളാണല്ലോ യുഡിഎഫിനെ ഈ നിലയിലെത്തിച്ചത്. അവർക്ക് നമ്മളോടെല്ലേ പറയാൻ പറ്റുകയുള്ളൂ. ഇതിനാണോ ഹമീദ് മാഷേ നമ്മളെക്കൊണ്ട് വോട്ട് ചെയ്യിപ്പിച്ചതെന്ന് ആളുകൾ ചോദിക്കുന്നു. സ്ത്രീകൾ വരെ ഇക്കാര്യം വിളിച്ചുചോദിക്കുകയാണ്. അവരിൽ അമർഷം കാണാനുണ്ട്. വിജയത്തിന്റെ പ്രഭ നേരത്തേ കെട്ടു. വളരെ പെട്ടെന്ന് സർക്കാർ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹം’’ അബ്ദുൾഹമീദ് പറഞ്ഞു.

വി.ഡി. സതീശന് വേണ്ടി നടത്തിയ പ്രകടനത്തിൽ ലീഗ് പ്രവർത്തകർ പങ്കെടുത്തത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. യുഡിഎഫുകാർ അങ്ങനെ പ്രകടനമൊക്കെ നടത്തുമ്പോൾ കുട്ടികളൊക്കെ അതിൽ പങ്കെടുക്കും. അത് സ്വാഭാവികമാണ്. പ്രാദേശികമായി ആരെങ്കിലും പങ്കെടുത്തിട്ടുണ്ടാകും. പക്ഷേ, മുസ്ലീംലീഗ് അങ്ങനെയൊരു പ്രകടനത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ഇക്കാര്യം തെരുവിലേക്ക് കൊണ്ടുവരുന്നതിന് ലീഗ് എതിരാണ്. കോൺഗ്രസ് ഇതെല്ലാം മനസിലാക്കുമെന്നാണ് കരുതുന്നത്. അതിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
105
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
31
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
64
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
Next Post
ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

ഇന്ധന വില വർധിപ്പിക്കാനൊരുങ്ങി എണ്ണ കമ്പനികൾ: രണ്ട് ദിവസത്തിനകം പ്രഖ്യാപനം?

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
39
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
77
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
302
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025