• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘അത് ന്യൂജെൻ പാൽകുപ്പികൾക്കറിയില്ല’, മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്

cntv team by cntv team
May 8, 2026
in Kerala, Politics
A A
‘അത് ന്യൂജെൻ പാൽകുപ്പികൾക്കറിയില്ല’, മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ കെസി; കാരണങ്ങള്‍ നിരത്തി സന്തോഷ് പണ്ഡിറ്റ്
0
SHARES
207
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ mത്ത് വർഷത്തിന് ശേഷം ബഹുഭൂരിപക്ഷത്തിൽ കോൺ​ഗ്രസ് കേരളത്തിൽ അധികാരത്തിലേറിയിരിക്കുകയാണ്. എന്നാൽ ഇതുവരേയും മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ ഒരു തീരുമാനം ആയിട്ടില്ല. കെ.സി വേണു​ഗോപാൻ, വി.ഡി സതീശൻ എന്നിവരുടെ പേരുകളാണ് ഉയർന്ന് കേൾക്കുന്നതെങ്കിലും ഇവരിൽ ആര് എന്ന ചോദ്യത്തിന് ഉത്തരവുമായിട്ടില്ല. തതവസരത്തിൽ കെ.സി വേണു​ഗോപാൽ അല്ലേ മുഖ്യമന്ത്രിയാകാൻ യോ​ഗ്യൻ എന്ന് ചോദിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. അതിന്റെ കാരണങ്ങളും സന്തോഷ് വ്യക്തമാക്കുന്നുണ്ട്.

സന്തോഷ് പണ്ഡിറ്റിന്‍റെ വാക്കുകള്‍ ഇങ്ങനെ

തമിഴ് നാട്ടിൽ മുഖ്യമന്ത്രി ഉണ്ട്, പക്ഷെ ഭൂരിപക്ഷം തികയ്ക്കുവാൻ സീറ്റ്‌ ഇല്ല. കേരളത്തിൽ ഇഷ്ടം മാതിരി സീറ്റ്‌ ഉണ്ട്, പക്ഷേ മുഖ്യമന്ത്രി ഇല്ല. ഇതാണല്ലോ ഇപ്പോഴത്തെ അവസ്ഥ.പുറത്തുവന്ന ഹൈക്കമാണ്ടിന്റെ കൈയ്യിലുള്ള “രഹസ്യ ” രേഖ, ഇപ്പോൾ പുറത്തു വന്നത്, ഒറിജിനൽ എങ്കിൽ , അത് പ്രകാരം മൊത്തം ജയിച്ചു വന്ന എംഎല്‍എമാരില്‍ 46 പേര് കെസി വേണുഗോപാൽ ജി മുഖ്യമന്ത്രി ആകണമെന്ന് ചിന്തിക്കുന്നു. 8 പേര് രമേശ്‌ ചെന്നിത്തല ജിക്കും, 6 പേര് വിഡി സതീശൻ ജി മുഖ്യൻ ആകുവാനും സപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസ്‌ ഒരു ഏകാധിപതി ഭരിക്കുന്ന പാർട്ടി അല്ല. അതിനാലാണ് ഇതുപോലെ ജനാധിപത്യ രീതി അവലംഭിക്കുന്നത്. ജയിച്ച എല്ലാ എംഎല്‍എമാർക്കും പേടി ഇല്ലാതെ അടുത്ത മുഖ്യനെ സെലക്ട് ചെയ്യാൻ പറ്റും.ഇത് കണ്ടു ചിലരൊക്കെ കെസി ജിക്ക് 46 പേരുടെ, ഇത്രയും പിന്തുണ എങ്ങനെ കിട്ടി എന്നു ചോദിക്കുന്നു. അതിനുള്ള ഉത്തരം ന്നാ പിടിച്ചോ.

1) കെസി വേണു ഗോപാൽ ജി മുൻ കേന്ദ്ര മന്ത്രി ആണ്.കോൺഗ്രസ് പാർട്ടിയുടെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ (AICC General Secretary – Organization) സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്ക് ശേഷം ഇന്ത്യയിലെ തന്നെ കോൺഗ്രസ്സ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കളിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു..(ഇതൊന്നും ചില ന്യൂ ജെന്‍ പാൽകുപ്പികൾക്ക് അറിയണം എന്നില്ല. അദ്ദേഹത്തെ ഇന്ത്യ മുഴുവൻ അറിയും..ഇഷ്ടം മാതിരി പാന്‍ ഇന്ത്യൻ ഫാൻസ്‌ ഉണ്ട്. ഇന്ത്യ മുഴുവൻ അറിയുന്ന കേരളത്തിൽ വേറെ ഏത് കോൺഗ്രസ്‌ നേതാവുണ്ട്?,)

2) കെസി അതി ശക്തനായ സംഘാടകൻ ആണ്. കേരളത്തിൽ മന്ത്രിയായും കേന്ദ്രത്തിൽ ഊർജ്ജം (Power), സിവിൽ ഏവിയേഷൻ (Civil Aviation) എന്നീ വകുപ്പുകളിൽ സഹമന്ത്രിയായും പ്രവർത്തിച്ച പരിചയമുണ്ട്.

3)കെസിക്ക് നല്ല വിദ്യാഭ്യാസം ഉണ്ട്. മാത്തമാറ്റിക്സിൽ എം.എസ്‌സി (M.Sc.) ബിരുദം നേടിയിട്ടുണ്ട്. അതും മുഖ്യന് വേണ്ട ഒരു യോഗ്യത ആണ്.

4) നിലവിൽ ആലപ്പുഴയിലെ ജനങ്ങളുടെ കണ്ണിലുണ്ണി ആയ എംപി ആണ്. കേരളത്തിൽ ഏറ്റവും ഇമേജ് ഉള്ള കോൺഗ്രസ്‌ എംപി. മനസ്സിലായോ? ആലപ്പുഴ പിടിച്ചെടുത്തത് ആരും മറക്കരുത്.

5) തമിഴ് നാട്ടിൽ വിജയോടൊപ്പം കോൺഗ്രസ്സ് എംഎല്‍എമാരെ ചേർക്കുവാൻ പിന്തുണ അപേക്ഷിച്ചു വിജയ് ജി കത്ത് കൊടുത്തത് കെസിക്കാണ്. അല്ലാതെ കേരളത്തിലെ ഏതെങ്കിലും ഒരു നേതാവിനു അല്ല. കാരണം കെസി ജിയുടെ പവർ നടൻ വിജയ് ജിക്കു വരെ അറിയാം എന്നർത്ഥം. കെസി ജി ആണ് കേന്ദ്രത്തിൽ പ്രധാനം.

6)എംപിമാര്‍ മത്സരിക്കരുത് എന്നു ഹൈക്കമ്മാൻഡ് പറഞ്ഞത് കൊണ്ടാ കെസി ഇത്തവണ മത്സരിക്കാഞ്ഞത്. അല്ലെങ്കിൽ വമ്പൻ വിജയം നേടിയേനെ..എംഎഎയും ആയേനെ..

7) ഇദേഹതിനു ചാർജ് കൊടുത്ത നിരവധി സംസ്ഥാനങ്ങളിൽ കോൺഗ്രസ്സിനെ ഭരണത്തിൽ തിരിച്ചു കൊണ്ട് വന്നു. കർണാടക, ഹിമാചൽ പ്രദേശ് ഒക്കെ eg. കേരളത്തിൽ വരെ.

ഇന്ത്യൻ പൊളിറ്റിക്സിൽ കഴിവ് തെളിയിച്ച ഇദ്ദേഹം തന്നെയല്ലേ കേരള മുഖ്യമന്ത്രിയാകാൻ ശരിക്കും യോഗ്യൻ? സോഷ്യല്‍ മീഡിയയിലെ വോട്ടെടുപ്പുമായി ആരും ഇനിയും കെസിയ്ക്ക് എതിരെ വരരുത്.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
91
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
106
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
64
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
Next Post
നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു? പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം; സജി അച്ഛനെയും കൊന്നു? പുരയിടത്തിൽനിന്ന് അസ്ഥിയുടെ ഭാഗങ്ങൾ കണ്ടെടുത്തു

Recent News

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

പി. സുരേന്ദ്രൻ്റെ നോവൽ നിലാവിൻ്റെ വിരലുകൾ പുസ്തകം പ്രകാശനം ചെയ്തു

October 8, 2026
12
ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

ഗ്യാനേഷ് കുമാറിന്റെ രാജി; നാളെ രാഷ്ട്രപതി ഭവനിലേക്ക് ഇന്ത്യ സഖ്യത്തിന്റെ പ്രതിഷേധം

October 8, 2026
5
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
41
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
79
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025