• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

നാലംഗ കുടുംബത്തിന്റെ മരണത്തിൽ വൻ വഴിത്തിരിവ്; കാരണക്കാരൻ തണ്ണിമത്തനല്ല, ഫോറൻസിക് ഫലം പുറത്ത്

cntv team by cntv team
May 8, 2026
in National
A A
നാലംഗ കുടുംബത്തിന്റെ മരണത്തിൽ വൻ വഴിത്തിരിവ്; കാരണക്കാരൻ തണ്ണിമത്തനല്ല, ഫോറൻസിക് ഫലം പുറത്ത്
0
SHARES
888
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുംബയ്: ദക്ഷിണ മുംബയിലെ ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും മരണത്തിന് ഇടയാക്കിയത് തണ്ണിമത്തനിലൂടെയുള്ള ഭക്ഷ്യവിഷബാധയല്ലെന്ന് കണ്ടെത്തൽ. ആന്തരികാവയവങ്ങളുടെ പരിശോധനാഫലത്തിൽ മരണത്തിന് കാരണം എലി വിഷമാണെന്ന് കണ്ടെത്തി. എലിവിഷത്തിൽ സാധാരണയായി ഉപയോഗിക്കുന്ന സിങ്ക് ഫോസ്‌ഫൈഡ് എന്ന രാസവസ്തുവാണ് ആന്തരികാവയവ സാമ്പിളുകളിൽ കണ്ടെത്തിയതെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ആന്തരികാവയവങ്ങളിൽ വിഷബാധയുമായി ബന്ധപ്പെട്ട ‘പച്ച നിറം’ കണ്ടെത്തി ദിവസങ്ങൾക്ക് ശേഷമാണ് കേസിൽ വലിയ വഴിത്തിരിവ് ഉണ്ടായത്.45 കാരനായ അബ്ദുള്ള ദൊകാഡിയ, ഭാര്യ നസ്രീൻ (35), മക്കളായ സൈനബ് (13), ആയിഷ (16) എന്നിവർ മുംബയിലെ അവരുടെ വീട്ടിൽ ബന്ധുക്കൾക്ക് അത്താഴം ഒരുക്കിയിരുന്നു. മട്ടൻ പുലവാണ് അത്താഴത്തിന് വിളമ്പിയത്. ബന്ധുക്കൾ വീട്ടിൽ നിന്ന് പോയതിന് ശേഷം രാത്രി ഒരു മണിയോടെ കുടുംബം തണ്ണിമത്തൻ കഴിച്ചിരുന്നു. പുലർച്ചെ അഞ്ച് മണിയോടെ നാല് പേർക്കും അസ്വസ്ഥത അനുഭവപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു. മണിക്കൂറുകൾക്ക് ശേഷം ഇവർക്ക് മരണം സംഭവിച്ചു.ഫോറൻസിക് പരിശോധനയിൽ നാലുപേരുടെയും മരണം മാരകമായ ഒരു എലിനാശിനി മൂലമാണെന്ന് കണ്ടെത്തി. എലിവിഷത്തിൽ ഉപയോഗിക്കുന്ന വിഷ രാസവസ്തുവായ സിങ്ക് ഫോസ്‌ഫൈറ്റിന്റെ അംശം ഇവരുടെ ശരീരത്തിൽ ഡോക്ടർമാർ കണ്ടെത്തി. കുടുംബം കഴിച്ച തണ്ണിമത്തന്റെ സാമ്പിളുകളിൽ സിങ്ക് ഫോസ്‌ഫൈറ്റും കണ്ടെത്തി. പഴത്തിൽ രാസവസ്തുക്കൾ കലർന്നത് ആകസ്മികമാണോ അതോ മനഃപൂർവ്വം കുത്തിവച്ചതാണോ എന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്. ഇവരുടെ മരണത്തിന്റെ കാരണം തണ്ണിമത്തനിലൂടെ ഏറ്റ ഭക്ഷ്യവിഷബാധയാണെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ തണ്ണിമത്തനിലൂടെ ഉള്ളിൽ ചെന്ന എലിവിഷമാണ് മരണത്തിന് കാരണമെന്ന് ഇപ്പോൾ കണ്ടെത്തി.

Related Posts

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ
Jobs

റെയിൽവേയിൽ 3993 ജൂനിയർ എൻജിനിയർ; കേരളത്തിൽ നൂറിലധികം ഒഴിവുകൾ

August 19, 2026
74
കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു
National

കൊല്‍ക്കത്തയില്‍ ഹോട്ടലില്‍ വന്‍ തീപിടുത്തം; 9 പേര്‍ മരിച്ചു

August 19, 2026
46
ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി
Kerala

ദുരന്ത പ്രതികരണനിധിയിൽ 53 ശതമാനവും ചെലവിടാതെ കേന്ദ്രം;കേരളം ആവശ്യപ്പെട്ട നഷ്ടപരിഹാരം കിട്ടാക്കനി

August 19, 2026
120
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
National

2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം

August 18, 2026
32
സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ
Kerala

സോഷ്യൽ മീഡിയയിൽ കേന്ദ്ര ഇടപെടൽ: 5 മാസത്തിനിടെ നീക്കം ചെയ്തത് 2 ലക്ഷം പോസ്റ്റുകൾ

August 18, 2026
24
കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ
National

കേരളം ഒഴികെയുള്ള മറ്റ് സംസ്ഥാനങ്ങളിൽ വന്ദേമാതരം പൂർണമായി ആലപിച്ച് കോൺഗ്രസ് സർക്കാരുകൾ

August 15, 2026
79
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

Recent News

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

കണ്ണൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് അപകടം’മരിച്ചവരില്‍ ചങ്ങരംകുളം എറവക്കാട് സ്വദേശിയായ യുവാവും

August 24, 2026
2.1k
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

August 24, 2026
53
ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

ചങ്ങരംകുളം ലയൺസ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു

August 24, 2026
68
“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

“സ്നേഹപൂർവ്വം അമ്മയ്‌ക്കൊരു ഓണക്കോടി”നടുവട്ടം ടോപ് ടെൻ ചാരിറ്റബിൾ സോസൈറ്റിയുടെ ഓണാഘോഷം

August 24, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025