• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, May 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

cntv team by cntv team
May 6, 2026
in Kerala
A A
‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്രത്തോളം വലിയ തോല്‍വി പ്രതീക്ഷിച്ചിരുന്നില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതൊരു പരാജയമാണെന്നും അതിന് മറ്റൊരു പേരില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. അതുകൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിയാനോ മാറത്തടിച്ച് നിലവിളിക്കാനോ പോകുന്നില്ലെന്നും പാഠങ്ങള്‍ പഠിച്ച് മാറ്റങ്ങള്‍ വരുത്തി മുന്നോട്ടു പോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ട് മാത്രമേ പോകാനാവുകയുളളു എന്നും ജനങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.’ഇതൊരു പരാജയമാണ്. അതിന് വേറൊരു പേരില്ല. പേരൊന്ന് മാത്രം. പരാജയം. അങ്ങനെ സംഭവിച്ചാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇടതുപക്ഷവും കളമൊഴിഞ്ഞ് പോകുന്നില്ല. മാറത്തടിച്ച് നിലവിളിക്കാനും പോകുന്നില്ല. ഞങ്ങള്‍ അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കും. എവിടെയാണ് വീഴ്ച്ചയുണ്ടായതെന്ന് പരിശോധിക്കും. മാറ്റങ്ങള്‍ വരുത്തും. തിരുത്തലുകള്‍ വരുത്തും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷത്തിനും മുന്നോട്ടേ പോകാനാവൂ. ജനങ്ങള്‍ക്കൊപ്പം ഉണ്ടാകും’- ബിനോയ് വിശ്വം പറഞ്ഞു.പ്രതീക്ഷയ്ക്ക് അതീതമായ ഫലമാണ് ഉണ്ടായതെന്നും അതിനെപ്പറ്റി ഗൗരവമായി പഠിക്കേണ്ടതുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാ തലങ്ങളും പരിശോധിച്ച് വിലയിരുത്തുമെന്നും എല്ലാ ജില്ലകളിലും പാര്‍ട്ടി കമ്മിറ്റി കൂടുമെന്നും അദ്ദേഹം വ്യക്തമാക്കി. ശേഷം സംസ്ഥാന കൗണ്‍സില്‍ യോഗം ചേര്‍ന്ന് പാര്‍ട്ടി വേണ്ട മാറ്റങ്ങള്‍ വരുത്തി മുന്നോട്ടുപോകുമെന്നും ബിനോയ് വിശ്വം പറഞ്ഞു. ‘ഞങ്ങള്‍ കാണാത്തൊരു അടി ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തെ ഒരു പാര്‍ട്ടിയും മുന്‍കൂട്ടിക്കാണാത്ത അടിയൊഴുക്കുണ്ടായിട്ടുണ്ട്. അതേപ്പറ്റി പഠിക്കണം’- അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് ബിജെപിക്ക് മൂന്നിടങ്ങളില്‍ വിജയമുണ്ടായത് വലിയൊരു വിപത്താണെന്നും ബിജെപിക്ക് ആറിടങ്ങളില്‍ രണ്ടാം സ്ഥാനമുണ്ടെന്നത് ഗൗരവമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. ‘കേരള രാഷ്ട്രീയത്തില്‍ 3 സീറ്റ് വാങ്ങി ബിജെപി അധികാരത്തില്‍ എത്തിയത് വലിയൊരു വിപത്താണ്. അത് ഗൗരവമായി കാണേണ്ടതുണ്ട്. അവര്‍ക്ക് ആറിടത്ത് രണ്ടാം സ്ഥാനമുണ്ട്. അത് വെല്ലുവിളിയാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തീവ്രവലതുപക്ഷത്തിന്റെ രാഷ്ട്രീയത്തിന് വ്യാപകമായി ഫലമുണ്ടാകുന്നുണ്ട്. അതിനെതിരെ ഇടതുപക്ഷവും മതേതരശക്തികളും ശക്തമായ പോരാട്ടം നടത്തേണ്ടതുണ്ട്’- ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

Related Posts

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും
Kerala

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

May 6, 2026
2
സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം
Kerala

സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം മഴ ശക്തമാകും; ഇന്ന് രണ്ട് ജില്ലകളിലുള്ളവർ ജാഗ്രത പാലിക്കണം

May 6, 2026
5
‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി
Kerala

‘നന്ദി സഖാവേ, ബുദ്ധിമുട്ടേറിയ കാലത്ത് മുന്നിൽനിന്ന് നയിച്ചതിന്’; പിണറായിയോട് ലിജോ ജോസ് പെല്ലിശ്ശേരി

May 6, 2026
62
‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ
Kerala

‘ജനഹിതം എപ്പോഴും ശരിയുടെ പക്ഷത്തായിരിക്കും’; എൽഡിഎഫ് തോൽവിക്കുപിന്നാലെ പ്രതികരണവുമായി വി.എസിന്റെ മകൻ

May 6, 2026
56
‘ഇത് നമ്മുടെ നഷ്ടം’; ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ, തോറ്റത് കേരളമെന്ന് ആരാധകർ
Kerala

‘ഇത് നമ്മുടെ നഷ്ടം’; ശൈലജയുടെ തോൽവിയിൽ റിമ കല്ലിങ്കൽ, തോറ്റത് കേരളമെന്ന് ആരാധകർ

May 6, 2026
37
കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ
Kerala

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
87

Recent News

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

‘ഇതൊരു പരാജയമാണ്, അതിന് മറ്റൊരു പേരില്ല; മാറത്തടിച്ച് നിലവിളിക്കില്ല, തിരുത്തി മുന്നോട്ടുപോകും’; ബിനോയ് വിശ്വം

May 6, 2026
2
ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

May 6, 2026
3
കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

May 6, 2026
2
ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

ചങ്ങരംകുളം ജനത എ .എൽ .പി .എസ് സ്കൂളിന് ദേശീയതലത്തിൽ അഭിമാന നേട്ടം

May 6, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025