• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും

cntv team by cntv team
May 6, 2026
in Kerala
A A
കൊടുമ്പിരികൊണ്ട് മുഖ്യമന്ത്രിച്ചർച്ച; ചെന്നിത്തല ഡൽഹിയിൽ; സതീശനെ വീട്ടിലെത്തികണ്ട് TJ വിനോദും ദീപകും
0
SHARES
336
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കൊടുമ്പിരി കൊണ്ട് കോൺഗ്രസിലെ മുഖ്യമന്ത്രിച്ചർച്ചകൾ. എംഎൽഎമാരുടെ പിന്തുണ സമാഹരിക്കാനുള്ള ഭഗീരഥപ്രയത്‌നത്തിലാണ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ ക്യാമ്പുകൾ. ഫ്‌ളക്‌സുകൾ സ്ഥാപിച്ചും സാമൂഹികമാധ്യമങ്ങളിലുടെ അനുകൂല തരംഗമുണ്ടാക്കാനും നേതാക്കന്മാരുടെ ക്യാമ്പുകൾ ശ്രമിക്കുന്നുണ്ട്.കെ.സിക്ക് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള നെട്ടോട്ടത്തിലാണ് മാത്യു കുഴൽനാടനും എ.പി. അനിൽകുമാറും. എം.എൽ.എമാരിൽ ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണെന്നതാണ് കെ.സി പക്ഷത്തിന്റെ ആത്മവിശ്വാസം. അത് കണക്കിലെടുത്താൽ ആകെ ജയിച്ച കോൺഗ്രസ് എം.എൽ.എമാരിൽ എണ്ണവും കുറവ് സതീശൻ ക്യാമ്പിലാണ്. പക്ഷേ 2021 ൽ പ്രതിപക്ഷ നേതാവായി വീണ്ടും ചെന്നിത്തലയെ പിന്തുണക്കാൻ എ-ഐ ഗ്രൂപ്പുകൾ സംയുക്തമായി തീരുമാനിച്ചിട്ടും അത് അട്ടിമറിക്കപ്പെട്ട സാഹചര്യവും കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമാണ്‌. മുഹമ്മദ് ഷിയാസും എൻ ശക്തനും ഉൾപ്പെടെയുള്ളവരാണ് വി.ഡി. സതീശനുള്ള പിന്തുണയ്ക്കു വേണ്ടി പരിശ്രമിക്കുന്നത്. സീനിയോരിറ്റി പരിഗണിക്കപ്പെടുന്നപക്ഷം കാര്യങ്ങൾ ചെന്നിത്തലയ്ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ പിന്തുണയ്ക്കുന്നവർ.അതേസമയം, ചെന്നിത്തല ഇന്ന് രാവിലെ ഡൽഹിയിൽ എത്തി. എൻജിഒ അസോസിയേഷൻ നേതാക്കൾ ഉൾപ്പെടെ വലിയസംഘമാണ് അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നത്. ഇന്നലെ ഡൽഹിയിലെത്തിയ കെ.സി. വേണുഗോപാലിനും വൻസ്വീകരണമായിരുന്നു ലഭിച്ചത്.അതിനിടെ ചില എംഎൽഎമാർ തങ്ങൾ ആർക്കൊപ്പമാണെന്ന് പ്രത്യക്ഷവും പരോക്ഷവുമായി പ്രഖ്യാപനവും നടത്തുന്നുണ്ട്. ചടയമംഗലം മണ്ഡലത്തിൽ മന്ത്രി ജെ. ചിഞ്ചുറാണിയെ പരാജയപ്പെടുത്തിയ എം.എം. നസീർ, താൻ വേണുഗോപാലിനൊപ്പമാണെന്ന് പരസ്യമായി പറഞ്ഞുകഴിഞ്ഞു. തനിക്ക് സീറ്റ് നൽകിയത് കെ.സി. ആണെന്നും അതിനാൽ അദ്ദേഹത്തിനാണ് പിന്തുണയെന്നുമായിരുന്നു നസീറിന്റെ വാക്കുകൾ.യുഡിഎഫ് 102 സീറ്റുകൾ നേടി വൻവിജയം നേടിയപ്പോൾ കോൺഗ്രസ് ജയിച്ചുകയറിയത് 63 സീറ്റുകളാണ്. ചുരുങ്ങിയത് 43 എംഎൽഎമാരുടെ പിന്തുണയും മൂന്ന് സ്വതന്ത്രരും ഒപ്പമുണ്ടെന്ന് കെ.സി. വേണുഗോപാൽ ക്യാമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള പ്രവർത്തനവും കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ്, വിവിധ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകൾ, ഒടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് എന്നിവയിലെ പ്രകടനം മുഖ്യമന്ത്രിസ്ഥാനത്തേക്ക് തുണയാകുമെന്നാണ് വി.ഡി. സതീശൻ ക്യാമ്പ് വിശ്വസിക്കുന്നത്. ചൊവ്വാഴ്ച പറവൂരിലെത്തിയ സതീശന് റെയിൽവേസ്റ്റേഷനിൽ ലഭിച്ചത് വൻവരവേൽപ്പായിരുന്നു. ഇന്ന് (ബുധനാഴ്ച) രാവിലെ ടി.ജെ. വിനോദും ദീപക് ജോയിയും സതീശനെ കാണാൻ ആലുവയിലെ വീട്ടിൽ എത്തിയിരുന്നു.എം.എൽ.എമാരെ ഒറ്റയ്‌ക്കൊറ്റയ്ക്ക് കേന്ദ്രനിരീക്ഷകർ കണ്ട് അഭിപ്രായം തേടുകയും കോൺഗ്രസ് നിയമസഭാ കക്ഷി യോഗം മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കാനുമാണ് എല്ലാ സാധ്യതയും.

Related Posts

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു
Kerala

ഗജവീരന്‍ മംഗലാംകുന്ന് ഗണേശന്‍ ചരിഞ്ഞു

August 22, 2026
161
കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച
Kerala

കോളിളക്കം സൃഷ്ടിച്ച പോക്സോ കേസിലെ പ്രതി മരിച്ചനിലയിൽ, കേസിൽ വിധിവരുന്നത് ഈയാഴ്ച

August 22, 2026
383
ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം
Crime

ബിയർ കുടിക്കാൻ സമ്മതിച്ചില്ല, ഹോട്ടൽ മാനേജറെ ബ്ലേഡ് കൊണ്ട് ആക്രമിച്ച് തൃശ്ശൂർ മെഡിക്കൽ വിദ്യാർത്ഥിനികൾ ഉൾപ്പെട്ട സംഘം

August 22, 2026
94
എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം
Kerala

എം വിജിന്‍ സെക്രട്ടറി, ചിന്താ ജെറോം പ്രസിഡന്റ്; ഡിവൈഎഫ്‌ഐക്ക് പുതിയ നേതൃത്വം

August 22, 2026
75
വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്
Kerala

വീണ്ടും മഴയെത്തുന്നു; നാളെ നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

August 22, 2026
119
അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും
Kerala

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; കാപ്പ ചുമത്തിയതിനാല്‍ ജയിലില്‍ തന്നെ തുടരും

August 22, 2026
57
Next Post
ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

ചങ്ങരംകുളം പെരുമുക്ക് ബിടിഎം യുപി സ്കൂളിന് സമീപം താമസിക്കുന്ന പൂക്കേലവളപ്പിൽ അബ്ദുൽ ഹമീദ് നിര്യാതനായി

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
25
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
117
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.5k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
338
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025