• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, October 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും

cntv team by cntv team
May 5, 2026
in Entertainment, National
A A
മഹത്തായ വിജയം; അഭിനന്ദിച്ച് മമ്മൂട്ടിയും മോഹൻലാലും, വിജയ്ക്ക് ആശംസയുമായി രജിനിയും സൂര്യയും കമൽഹാസനും
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഭരണമുറപ്പിച്ച തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് ആശംസയറിയിച്ച് താരങ്ങൾ. മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെ വിജയ്ക്ക് ആശംസയുമായെത്തി. രജനീകാന്തും കമൽഹാസനും ധനുഷും എ.ആർ. റഹ്‌മാനും വിജയ്‌യ്ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

.’ശ്രദ്ധേയമായ വിജയത്തിൽ വിജയ്ക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ.സംസ്ഥാനത്തെ നയിക്കാനൊരുങ്ങുന്ന നിങ്ങൾക്ക് എല്ലാ ആശംസകളും’, എന്നായിരുന്നു മമ്മൂട്ടിയുടെ കുറിപ്പ്.

‘ഈ മഹത്തായ വിജയത്തിൽ പ്രിയ്യപ്പെട്ട വിജയ്ക്ക് അഭിനന്ദനങ്ങൾ. ജനങ്ങൾ നിങ്ങളുടെ തിരഞ്ഞെടുത്തു. അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ ആദരം. സേവനത്തിന്റെ പുതിയ യാത്രയിൽ നിങ്ങൾ അഭിമാനത്തോടേയും ലക്ഷ്യബോധത്തോടേയും മുന്നോട്ടുപോവുമെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു. നിങ്ങൾക്കും ടീമിനും എല്ലാ ആശംസകളും’- മോഹൻലാൽ കുറിച്ചു.’

തമിഴ്‌നാട്ടിൽ നടന്ന തിരഞ്ഞെടുപ്പിൽ വൻവിജയം നേടിയ നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിക്കാർക്കും എന്റെ അഭിനന്ദനങ്ങൾ’, എന്നുമാത്രമായിരുന്നു രജനീകാന്ത് കുറിച്ചത്.

‘കന്നിത്തിരഞ്ഞെടുപ്പിൽ തന്നെ ജനങ്ങളുടെ വിശ്വാസവും വൻവിജയവും നേടിയ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ. ജനസേവനം വിജയകരമാവട്ടേയെന്ന് ആശംസിക്കുന്നു’, കമൽഹാസൻ പ്രതികരിച്ചു.

‘രാഷ്ട്രീയത്തിലിറങ്ങി ആദ്യ തിരഞ്ഞെടുപ്പിൽ തന്നെ വൻജനപിന്തുണയും സ്‌നേഹവും നേടിയെടുത്ത, സർക്കാരുണ്ടാക്കാനൊരുങ്ങുന്ന വിജയ് സാറിനും തമിഴക വെട്രി കഴകത്തിനും അഭിനന്ദനങ്ങൾ’, എന്നായിരുന്നു ധനുഷിന്റെ വാക്കുകൾ.

‘ജനങ്ങളുടെ സ്‌നേഹവും പിന്തുണയും ലഭിക്കുന്നത് അനുഗ്രഹമാണ്. സുഹൃത്ത് വിജയ്ക്കുമേൽ തമിഴ്‌നാട് വലിയ വിശ്വാസം അർപ്പിച്ചിരിക്കുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഒരു പുതിയ അധ്യായം തുറക്കാൻ പോവുന്ന അദ്ദേഹത്തിന് ഹൃദയം നിറഞ്ഞ ആശംസകൾ’- സൂര്യ കുറിച്ചു.

ഇവർക്ക് പുറമേ, രശ്മിക മന്ദാന, രാംചരൺ, എ.ആർ. റഹ്‌മാൻ, ചിരഞ്ജീവി, കാജൾ അഗർവാൾ, അനിരുദ്ധ് രവിചന്ദർ, സിലമ്പരസൻ ടി.ആർ, ഖുശ്ബു സുന്ദരൻ, കാർത്തി എന്നിവരും വിജയാശംസകളുമായെത്തി. രാഷ്ട്രീയത്തിലറങ്ങി നേരിട്ട ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ 107 സീറ്റുകളാണ് വിജയ്‌യുടെ തമിഴക വെട്രി കഴകം നേടിയത്. 118 സീറ്റുകളാണ് ഇവിടെ ഭരിക്കാൻ വേണ്ടത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ടിവികെ, മറ്റ് ചെറുകക്ഷികളുടെ പിന്തുണയോടെ മന്ത്രിസഭയുണ്ടാക്കാനുള്ള ശ്രമം തുടങ്ങി. മത്സരിച്ച പേരമ്പൂരിലും തിരുച്ചിറപ്പള്ളി ഈസ്റ്റ് മണ്ഡലത്തിലും വിജയ് വിജയിച്ചു.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്
National

എയർടെൽ പോസ്റ്റ്പെയ്ഡ് പ്ലാനുകളിൽ സൗജന്യ അന്താരാഷ്ട്ര റോമിങ്

October 7, 2026
136
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
151
‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ
National

‘ദോശയിൽ ചത്ത എലി’: 25 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണി; പണം തട്ടാൻ ശ്രമിച്ച യുവതി പിടിയിൽ

October 7, 2026
294
യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്
Entertainment

യവനകഥയിൽ നിന്നും വന്ന ഇടയകന്യകേ; 30 വര്‍ഷങ്ങൾക്ക് ശേഷം അന്ന വെള്ളിത്തിരയിലേക്ക്

October 7, 2026
7
ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം
National

ലോൺ എടുത്തവർക്ക് ഇരുട്ടടി, റിപ്പോ നിരക്ക് കൂട്ടി; എഫ്‌ഡി ഉള്ളവർക്ക് നേട്ടം

October 7, 2026
202
Next Post
‘ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ’; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

'ഇറങ്ങിപ്പോണം സഖാവേ, ജനങ്ങൾ അംഗീകരിക്കുന്നവർ വരട്ടെ'; എം വി ഗോവിന്ദനെതിരെ രൂക്ഷവിമർശനം

Recent News

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

കെ വി വി എസ് വ്യാപാരി കുടുംബ സുരക്ഷാ പദ്ധതിയുടെ ഫണ്ടുകൾ വിതരണം ചെയ്തു

October 9, 2026
2
കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കേരള വ്യവസായി ഏകോപന സമിതി ചങ്ങരംകുളം യൂണിറ്റ് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

October 9, 2026
2
വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

വെയ്റ്റ്‌ലിഫ്റ്റിങ്ങിൽ മൂക്കുതല സ്കൂളിന് വീണ്ടും സംസ്ഥാന തലത്തില്‍അഭിമാന നേട്ടം’മൂന്ന് സ്വർണവും ഒരു വെങ്കലവും നേടി ദേശീയ ചാമ്പ്യൻഷിപ്പിന് മൂന്ന് താരങ്ങൾ

October 9, 2026
2
ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

ജയിലർ 2′ കേരളത്തിൽ ആദ്യ പ്രദർശനം രാവിലെ ആറിന്; അഡ്വാൻസ് ബുക്കിങ് ഒക്ടോബർ 11 മുതൽ

October 9, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025