• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

എയിംസ്, വിഴിഞ്ഞം; കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ

cntv team by cntv team
January 31, 2026
in National
A A
എയിംസ്, വിഴിഞ്ഞം; കേന്ദ്ര ബജറ്റിൽ കേരളത്തിന് വലിയ പ്രതീക്ഷകൾ
0
SHARES
37
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കേന്ദ്രബജറ്റിൽ വലിയ പ്രതീക്ഷകളുണ്ട് സംസ്ഥാനത്തിന്. എയിംസ്, വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക വിഹിതം, 21,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് ഇങ്ങനെ പ്രതീക്ഷകൾ ഏറെയാണ്. ജിഎസ്ടി നഷ്ടപരിഹാരം പുനഃസ്ഥാപിക്കണമെന്നും, വായ്പ പരിധി ഉയർത്തണമെന്നും കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ധനകാര്യ കമ്മീഷൻ റിപ്പോർട്ടിലും കേരളത്തിന് വലിയ പ്രതീക്ഷകളുണ്ട്.നിരന്തരം കേന്ദ്ര അവഗണനകളുടെ കണക്കുകൾ നിരത്തുമ്പോഴും കേന്ദ്രബജറ്റിൽ പ്രതീക്ഷയിൽ തന്നെയാണ് കേരളം. ധന വിഭവ സ്രോതസുകൾ കുറഞ്ഞതിനാൽ 21,000 കോടി രൂപയുടെ ഒരു പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞത്തിനും വൻ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു. റെയിൽ ക കണക്റ്റുവിറ്റി, തുറമുഖവുമായി ചേർന്ന് വ്യവസായ ഇടനാഴി, മാരിടൈം ക്ലസ്റ്റർ, ഗ്രീൻ ഹൈഡ്രജൻ ഹബ് തുടങ്ങി വിവിധ മേഖലകളിലായി വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ അനുബന്ധ വികസനങ്ങൾ ബജറ്റിൽ ഉൾപ്പെടുത്തണമെന്നാണ് കേരളത്തിൻ്റെ ആവശ്യം.കേരളത്തിന്റെ വായ്പാ പരിധി അര ശതമാനം കൂടി ഉയർത്തണം.ജി എസ് ടി നഷ്ടപരിഹാരം പുനസ്ഥാപിക്കണം. ഇ – കൊമേഴ്സ് ഇടപാടുകൾക്ക് ഒരു തുറന്ന പെരുമാറ്റച്ചട്ടം കൊണ്ടുവരണം തുടങ്ങിയ ആവശ്യങ്ങളും കേരളം മുന്നോട്ടുവച്ചിട്ടുണ്ട്. എയിംസ്, ശബരി റെയിൽ എന്നിവ ഇത്തവണയും പ്രതീക്ഷ പട്ടികയിൽ ഉണ്ട്. കശുവണ്ടി – കയർ -കൈത്തറി തുടങ്ങിയ പരമ്പരാഗത വ്യവസായങ്ങൾക്ക് പ്രത്യേക സംരക്ഷണ പാക്കേജ്, മനുഷ്യ-മൃഗ സംഘർഷം കുറയ്ക്കാനും ക്യഷി നാശം തടയാനുമുള്ള പദ്ധതി എന്നിവയിലും പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നു.കേന്ദ്ര ആവിഷ്കൃത പദ്ധതികളുടെയും, ക്ഷേമ പെൻഷൻ, പാർപ്പിട പദ്ധതി ഉൾപ്പെടെയുള്ളവയിൽ കേന്ദ്ര വിഹിതം വർധിപ്പിക്കണമെന്നും കേരളം ബജറ്റിനു മുന്നോടിയായി ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര ബജറ്റിന് പുറമേ 16 ആം ധനകാര്യ കമ്മീഷൻ റിപ്പോർട്ട് അനുകൂലമാക്കുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇത്തവണ സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്.

Related Posts

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ
National

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
152
‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി
National

‘എസ്‌ഐആറിൽ ഗുരുതര ക്രമക്കേടുകൾ, ഗ്യാനേഷ് കുമാറിനെ പുറത്താക്കണം’: സുപ്രിംകോടതിയിൽ ഹരജി നൽകി രാഹുൽ ഗാന്ധി

October 12, 2026
48
രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു
Crime

രാജസ്ഥാനിൽ ബിജെപി മുൻ എംഎൽഎയെ ജനക്കൂട്ടം തല്ലിക്കൊന്നു

October 12, 2026
316
‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്
National

‘ചലോ ദില്ലി’, സമരത്തിരയിൽ രാജ്യതലസ്ഥാനം; പ്രതിഷേധ മാർച്ചുമായി ഇന്ത്യാ സഖ്യം സുപ്രീം കോടതിയിലേക്ക്

October 12, 2026
35
ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി
National

ജന്തര്‍ മന്തര്‍ പ്രതിഷേധ സ്ഥലമല്ലെന്ന് കേന്ദ്രം; പകരം മറ്റ് മൂന്നിടങ്ങള്‍, ഉത്തരവിറക്കി

October 12, 2026
86
‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി
National

‘ഗ്യാനേഷ് കുമാറിനെ വെറുതെ വിടില്ല, കാലം കണക്ക് ചോദിക്കാതെ പോകില്ല; ഭരണഘടന സംരക്ഷണത്തിന് വേണ്ടി പോരാട്ടം തുടരും’; രാഹുൽ ​ഗാന്ധി

October 12, 2026
30
Next Post
സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്

സി ജെ റോയിയുടെ സംസ്‌കാരം നാളത്തേക്ക് മാറ്റി; വലിയ സമ്മർദ്ദമില്ലാതെ ജീവനൊടുക്കില്ലെന്ന് സന്തതസഹചാരി അബില്‍ ദേവ്

Recent News

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

വാടാനപ്പള്ളിയിൽ യുവാവിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം: ഒളിവിലായിരുന്ന മുഖ്യപ്രതികൾ അറസ്റ്റിൽ, രക്ഷപ്പെടാൻ സഹായിച്ചയാളും പിടിയിൽ

October 13, 2026
127
വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

October 13, 2026
26
സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

സൗദിയിലേക്കുള്ള വിമാന സർവീസുകൾ ഒക്ടോബർ 17 വരെ റദ്ദാക്കി ഇൻഡിഗോ

October 13, 2026
66
സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

സാഹിത്യമഞ്ജരി പുരസ്‌കാരം സുരേഷ് മണ്ണാറശാലയ്ക്ക്

October 13, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025