• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, January 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

‘ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക സർവേ

cntv team by cntv team
January 30, 2026
in National
A A
‘ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃക’; പ്രശംസയുമായി സാമ്പത്തിക സർവേ
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതികളെ പ്രശംസിച്ച് കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സർവേ. ദാരിദ്ര്യ നിർമാർജനത്തിൽ കേരളത്തിന്റേത് മികച്ച മാതൃകയാണെന്ന് സാമ്പത്തിക സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളും ആശാവർക്കർമാരും കുടുംബശ്രീ പ്രവർത്തകരും അടങ്ങിയ സംഘം മികച്ച രീതിയിൽ പ്രവർത്തിച്ചെന്നും സർവേയിൽ പറയുന്നു.ദാരിദ്ര്യത്തെയും ദാരിദ്ര്യ നിർമാർജനത്തെയും കുറിച്ച് പരാമർശിക്കുന്ന ഭാഗത്താണ് കേരളത്തിന്റെ പ്രവർത്തനങ്ങളെ പ്രശംസിക്കുന്നത്. സംസ്ഥാനത്തെ അതിദാരിദ്ര്യ മുക്തമാക്കാൻ സർക്കാർ നടത്തിയ പ്രവർത്തനങ്ങളെയാണ് ഇവിടെ പരാമർശിച്ചിരിക്കുന്നത്. അതിദരിദ്രരെ കണ്ടെത്താൻ കേരളം സമഗ്രമായ പദ്ധതിയാണ് നടപ്പിലാക്കിയതെന്ന് സർവേയിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങൾ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, ആക്ടിവിസ്റ്റുകൾ എന്നിവരുടെ സഹായത്തോടെ കേരളം ദരിദ്രരെ കണ്ടെത്തി. പിന്നാലെ ആധാർ കാർഡ്, റേഷൻ കാർഡുകൾ, ഭിന്നശേഷിക്കാർക്കുള്ള യുണീക്ക് ഡിസെബിലിറ്റി ഐഡി (യുഡിഐഡി) കാർഡുകൾ, വോട്ടർ ഐഡികൾ, ആരോഗ്യ ഇൻഷുറൻസ്, സാമൂഹിക സുരക്ഷാ പെൻഷനുകൾ തുടങ്ങിയ അടിയന്തര സേവനങ്ങൾ ഈ കുടുംബങ്ങൾക്ക് നൽകി. ഭക്ഷണവും വൈദ്യപരിചരണവും ഉറപ്പാക്കുന്നതിനാണ് കേരളം മുൻഗണന നൽകിയത് എന്നും സർവേയിൽ പറയുന്നു.ഇതിനായി ഓരോ കുടുംബത്തിനും വ്യക്തിഗത മൈക്രോ പ്ലാനുകൾ സൃഷ്ടിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ എന്നിവർ കൃത്യമായി ഇക്കാര്യങ്ങൾ നിരീക്ഷിച്ചു. കുടുംബശ്രീയും ഇത്തരം കാര്യങ്ങളിൽ പ്രശംസനീയമായ പങ്ക് വഹിച്ചുവെന്നും സർവേയിൽ പറയുന്നു.

Related Posts

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു
National

ഗുരുവായൂർ നിയമനങ്ങൾ: ദേവസ്വം റിക്രൂട്ട്‌മെന്റ്ബോർഡിന് അധികാരമില്ലെന്ന വിധി സുപ്രീംകോടതി സ്റ്റേചെയ്തു

January 29, 2026
86
അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
National

അജിത് പവാറിന് വിടചൊല്ലി ജന്മനാടായ ബാരാമതി; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി

January 29, 2026
91
കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി
National

കെ.എം. ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ല; ഹൈക്കോടതി വിധി അധികാര പരിധി കടന്നെന്ന് സുപ്രീംകോടതി

January 29, 2026
112
ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി
National

ജനനായകന് തിരിച്ചടി, റിലീസ് ഇനിയും വൈകും – സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

January 27, 2026
33
’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ
National

’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ

January 23, 2026
249
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
Latest News

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

January 22, 2026
86
Next Post
പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

പി ടി ഉഷയുടെ ഭർത്താവ് വി ശ്രീനിവാസൻ അന്തരിച്ചു, വിടപറഞ്ഞത് മുൻ കബഡി താരം

Recent News

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

‘ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ അപ്പീൽ നൽകി പൾസർ സുനി

January 30, 2026
12
ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

ഭാര്യയോടുള്ള സംശയത്തെ തുടര്‍ന്ന് വീടിന് തീയിട്ടു ഭർത്താവ്, പൊള്ളലേറ്റ ഭാര്യയും മകനും ചികിത്സയിൽ

January 30, 2026
125
പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

പ്രതിസന്ധികളെ അതിജീവിക്കാൻ സഹായിച്ചത് പ്രവാസികൾ, സർക്കാർ എല്ലാക്കാലത്തും അവർക്കൊപ്പം- മുഖ്യമന്ത്രി

January 30, 2026
9
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ ഇടിവ്

January 30, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025