• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പട്ടാമ്പി കൊടുമുണ്ടയിൽ അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

cntv team by cntv team
January 17, 2026
in Kerala, Latest News, Local News
A A
പട്ടാമ്പി കൊടുമുണ്ടയിൽ അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ
0
SHARES
514
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി : പട്ടാമ്പി കൊടുമുണ്ട നാടപറമ്പിൽ അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ച് മോഷണം. പരുതൂര്‍ കൊടുമുണ്ട ഉരുളാന്‍പടി തീണ്ടാംപാറ വീട്ടില്‍ മുജീബ് റഹ്‌മാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്ലിന്റെ പൂട്ടുപൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ഈ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. കള്ളന്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ കവര്‍ന്ന് കടന്ന് കളയുകയായിരുന്നു. ആഭരണങ്ങള്‍ മുക്കുപണ്ടമാണെന്നാണ് ഉടമ പറയുന്നത്.സംഭവത്തില്‍ വീട്ടുടമ മുജീബ് റഹ്‌മാന്‍ ത്യത്താല പൊലീസില്‍ പരാതി നല്‍കി.അര്‍ധരാത്രിയിലെത്തിയ മോഷ്ടാവ് പ്രദേശത്ത് ചുറ്റിക്കറങ്ങുന്നതും വാഹനങ്ങള്‍ വരുമ്പോള്‍ ഒളിച്ചു നില്‍ക്കുന്നതും സിസിടിവി ദ‍ൃശ്യങ്ങളിൽ വ്യക്തമാണ്.

പരാതിയില്‍ തൃത്താല പൊലീസ് അന്വേഷണം ആരംഭിച്ചു. പരുതൂർ കൊടുമുണ്ടയിലും പരിസരപ്രദേശങ്ങളിലും മോഷ്ടാക്കളുടെ ശല്യം വർധിക്കുന്നതായി പരാതിയുണ്ട്.നാടപറമ്പ് ഹൈസ്‌കൂളിനുസമീപത്തെ വ്യാപാരസ്ഥാപനത്തിലും തൊട്ടടുത്ത വീട്ടിലും മോഷ്ടാവിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതായി പൊലീസ് പറഞ്ഞു.എന്നാൽ ഇവിടെനിന്നും സാധനങ്ങൾ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണു വിവരം. ഇതേത്തുടർന്ന് തൃത്താല പൊലീസിന്റെ നേതൃത്വത്തിൽ നാടപറമ്പിൽ ജാഗ്രതാസമിതി യോഗം വിളിച്ചുചേർത്തു. മേഖലയിൽ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Posts

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി
Kerala

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
43
ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു
Kerala

ബസുകളുടെ പകുതി വാടക; ആനവണ്ടികൾ കല്യാണ വണ്ടിയാകുന്നത് ട്രെൻഡാവുന്നു

April 29, 2026
62
പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്
Kerala

പെൺകുട്ടികളുടെ ചിത്രങ്ങൾ ശേഖരിക്കും, അശ്ലീലമായി മോർഫ് ചെയ്ത് വിൽപ്പന; യുവാവിനെതിരേ കേസ്

April 29, 2026
75
ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി
Kerala

ലൈംഗിക അതിക്രമക്കേസ്: രഞ്ജിത്തിനെതിരെ തെളിവുകള്‍ ലഭിച്ചതായി എസ്‌ഐടി

April 29, 2026
20
‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB
Kerala

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

April 29, 2026
26
ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി
Kerala

ഹര്‍ത്താലിലെ അതിക്രമം: സ്വമേധയാ കേസെടുത്ത് ഹൈക്കോടതി

April 28, 2026
88
Next Post
പട്ടാമ്പി കൊടുമുണ്ടയിൽ അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന് വീട്ടുടമ

പട്ടാമ്പി കൊടുമുണ്ടയിൽ അടുക്കള വാതിലിൻ്റെ പൂട്ടുപൊളിച്ച് വീട്ടിൽക്കയറി ആഭരണങ്ങൾ കവർന്നു;പക്ഷെ അതെല്ലാം മുക്കുപ്പണ്ടങ്ങളെന്ന്

Recent News

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

April 29, 2026
2k
‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

‘നിയുക്ത മുഖ്യമന്ത്രി’ മൂവാറ്റുപുഴയിൽ വി ഡി സതീശനായി വീണ്ടും ഫ്ലക്സ്; ഉടൻ അഴിച്ചുമാറ്റി

April 29, 2026
43
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്നും വര്‍ധന

April 29, 2026
94
മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

മതസ്ഥാപനങ്ങൾക്ക് ചിട്ടവട്ടങ്ങളുണ്ടാകണം, ക്ഷേത്രമായാലും ദർഗയായാലും അരാജകത്വം പാടില്ല -സുപ്രീംകോടതി

April 29, 2026
74
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025